തീരത്തെപ്പുണർന്നൊട്ടുനേരമൊന്നുറങ്ങുവാൻഒട്ടുമേ ഭാഗ്യംകിട്ടാതിരയായിരുന്നു ഞാൻ.ചെന്നു ഞാൻതൊട്ടാൽപ്പോലുംസ്പർശനമറിയാത്തശിലയായല്ലേ തീരംനിന്നതും കാണാതെന്നെ.വൈദേഹിയാകേണ്ടവൾസത്യമേ ഞാനല്ലയോ? നിർദ്ദയനിയതിയോനിഴലായെന്നെ തീർത്തു.പരിദേവനത്തിന്റെകെട്ടു ഞാനഴിച്ചില്ലാപതിതൻ മാർഗ്ഗത്തിനെയൊട്ടുമേ തടഞ്ഞില്ല.രാമനെ തുടരുവാൻകാനന വഴിതേടുംകാന്തനെൻ മനം തേടിവരുവാൻ കൊതിച്ചു പോയ്സീതയ്ക്കു കുട്ടായെന്നെകൂട്ടുമെന്നുറച്ചല്ലോപിൻവാതിൽപ്പടി ചാരിഞാനന്നുകാതോർത്തതും.അകലും കാലൊച്ചതൻസ്പന്ദനമറിഞ്ഞെന്റനുറുങ്ങും മനമെന്തേ…യെൻ കാന്തനറിഞ്ഞില്ല?ഒന്നല്ല പതിന്നാല്വർഷങ്ങളെന്നെത്തേടിഉറങ്ങാരാവാക്കി ഞാൻപതിക്കായ് കൊഴിച്ചതുംനിനയ്ക്കാതല്ലോ ശ്രീമാൻഅന്ത്യയാത്രയിൽപ്പോലുംഎകനായ് ഗമിച്ചതു;പരിഭവം ചൊല്ലില്ല ഞാൻകാന്തനിൽ കുറ്റം ചൊല്ലാൻകലികാലത്തിൽ പോലുംകുലസ്ത്രീ മുതിരുമോ?ഓമനക്കിടാങ്ങൾക്കുകാവലും കരുത്തുമായ്അമ്മ നിൽക്കട്ടെയെന്നാപിതൃത്വം നിനച്ചതിൽതെറ്റുകല്പിക്കാനുണ്ടോ? ….ഗിരിഷ് കളത്തറ…. Post navigation കോവിഡ് കാലത്തെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക