തിരുവനന്തപുരത്ത് 1,049 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (03 ഒക്ടോബര്‍) 1,049 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 177 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 12 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (03-10-2020) കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:-

https://drive.google.com/file/d/1BvbtqGt4WnrGsvXsYrV0oXEQyVILJD4h/view?usp=drivesdk

തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് (03-10-2020) കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:-

https://drive.google.com/file/d/1BwCqZ71rPrdZPWfH2GBvwNCUcq2TFx0_/view?usp=drivesdk

എട്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

  1. നെടുമങ്ങാട് സ്വദേശി രാജന്‍(47),
  2. കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ്(72),
  3. കമലേശ്വരം സ്വദേശിനി വത്സല(64),
  4. വാമനപുരം സ്വദേശി രഘുനന്ദന്‍(60),
  5. നെല്ലുവിള സ്വദേശി ദേവരാജന്‍(56),
  6. അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി(73),
  7. വള്ളക്കടവ് സ്വദേശി ബോണിഫേസ് ആല്‍ബര്‍ട്ട്(68),
  8. അഞ്ചുതെങ്ങ് സ്വദേശി മോസസ്(58)

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 409 പേര്‍ സ്ത്രീകളും 640 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,576 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,793 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,276 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,361 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 906 പേര്‍ ഇന്ന് രോഗമുക്തി നേടി.