കോരിച്ചൊരിയും മഴയത്തു ഞാനെന്റെ ബാല്യത്തിലേക്കു തിരിഞ്ഞു നോക്കീ ..കൂടെച്ചിരിക്കുന്ന, ആ കൊച്ചു ചിന്തക-ളേകിയെനിക്കൊരു ബാല്യം വീണ്ടുംകൂട്ടുകാർ കെട്ടിയ ചങ്ങാടമന്നൊന്നുഎന്നെയു൦ കാത്തു കിടന്ന നേരംആരോരു൦ കാണാതെ പാത്തു൦ പതുങ്ങിയു൦ ഞാനുമെന്തോഴരോടൊത്തു കൂടി .പൊന്നാമ്പൽ പൊയ്കയിൽ നീന്തി കളിയോടംകൈക്കുള്ളിൽ പൂക്കൾ നിറച്ചുതന്നുഹൃത്തുനിറഞ്ഞു പതംഗമായ്മാറി ഞാൻസൂര്യൻ മറഞ്ഞതറിഞ്ഞേയില്ലഅമ്മതൻ തേങ്ങലിടറും സ്വരമപ്പോൾകർണ്ണങ്ങളിലേക്കൊഴുകിയെത്തി ..പൂമുഖവാതിൽ കടക്കുന്ന നേരത്തെ-ന്നച്ഛൻ്റെ ചൂരലിടിമഴയായ്കണ്ണുകൾ രണ്ടുംനിറഞ്ഞൊഴുകീടുമ്പോ-ളമ്മതൻ മാറിൽ മുഖമമർത്തി.ഇന്നുമെന്നോർമ്മയിൽ മങ്ങാതെ നില്ക്കുന്നു സുന്ദരമായ വസന്തമായി. ശ്രീരേഖ. എസ് Post navigation ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു