
തുടങ്ങിയതാണീയാത്ര.
അക്കങ്ങളും അക്ഷരങ്ങളും
തിളങ്ങുന്ന തീവണ്ടിപ്പാളങ്ങള്‍ ,
മുകളിലൂടുരഞ്ഞു നീങ്ങുന്ന
കനല് തുപ്പുന്ന ശീല്ക്കാരങ്ങള്.
വെന്തുപൊള്ളി കുടുന്ന ഹൃദയത്തില്‍
മഴചാറ്റല്‍ പോലും നീറ്റലുകള്‍ .
നിഴലുകള്‍ മറയുമ്പോള്‍
തണുത്തകാറ്റാഞ്ഞു വീശും.
ഒന്നു കുളിരാന് കാത്തിരിക്കുന്ന
കനലുകളില്‍ ചുംബിച്ച്
നീണ്ട എരിച്ചില്‍ സമ്മാനിച്ച്
അതും കടന്നുപോകും.
മേഘങ്ങള്‍ ദൂരെ ചിറികോട്ടി
പല പാഴ്വാക്കുകള്‍-
ക്കര്ത്ഥമെറിയും.
ഇവിടെ തനിച്ച് അക്ഷരങ്ങള്‍ ,
പൊള്ളലുകള്ക്കുമേല് പൊള്ളലും,
നീറ്റലുകള്ക്കുമേല് നീറ്റലുകളും ,
ഏറ്റുവാങ്ങും ദ്രവിച്ചുപൊടിയുവോളം.
അക്കങ്ങള്‍ മേഘനാദംകണക്ക്
വിജയഭേരി മുഴക്കി
ആര്‍ത്തുചിരിക്കും.!!

പ്രവാസിയായ വീട്ടമ്മ. ഗായികയും ചിത്രകാരിയുമായ ലൗലി നിസാറിൻ്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതാറുണ്ട് ലൗലി നിസാർ .