വിരിയു നീയൊരു മലരായി അണയാം ഞാനൊരു പതംഗമായ് പകരൂ നീയതിൽ തേൻകണങ്ങൾ നുകരാം ഞാനതിൻ പ്രിയമധുരം .. തൂമഞ്ഞു പൊഴിയും പുലരിയിങ്കൽ വിടരാൻ കൊതിക്കുന്ന മുകുളംപോൽ കുറിചാർത്തി മന്ദസ്മിതം തൂകി നീഹാരബിന്ദുപോൽ നിൽക്കൂ നീ വിരിയു നീയൊരു മലരായി അണയാം ഞാനൊരു പതംഗമായ് പകരൂ നീയതിൽ തേൻകണങ്ങൾ നുകരാം ഞാനതിൻ പ്രിയമധുരം… തഴുകുന്ന കാറ്റിൻ നാണവുമായി ചാറ്റൽമഴപോൽ ഞാനരികെ തെളിനീർപുഴയായ് ഒഴുകീടാം അലിയൂ നീയെന്നിലരുവിയായ്.. വിരിയു നീയൊരു മലരായി അണയാം ഞാനൊരു പതംഗമായ് പകരൂ നീയതിൽ തേൻകണങ്ങൾ നുകരാം ഞാനതിൻ പ്രിയമധുരം… ഹേമാമി Post navigation 197 ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ അനുവദിച്ചു; വിദേശ സർവകലാശാലകളിൽ ലഭ്യമായ പ്രോഗ്രാമുകളാണ് അധികവും; ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാവിപ്ലവം ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു.