ഇറക്കമിറങ്ങുന്ന ഇരുവർക്ക് എത്തിപ്പിടിക്കാനൊരു ശിഖരം വേണം. അവയിൽ മഞ്ഞിക്കാൻ മറക്കുന്ന ഇലകളും… ആശകൾ – ആകാശമാകകൊണ്ട് ഇത്തിരിപ്പൂങ്കുലകളും. ആകാശത്തിനതി-രില്ലാത്തത് ഇരുവരുടേയും തെറ്റല്ല. മധുവും മണവും നിറവുമില്ലെങ്കിൽ പൂവെന്തിന് ! പൂവങ്ങനെ കാറ്റിനോട് കൊഞ്ചണം പിന്നെ; വിത്തിനായങ്ങു പൊഴികയും വേണം. നെഞ്ചിലുറങ്ങുകയല്ല, ഉണർന്ന് പടരുകയാണ് വൃക്ഷഹൃദയങ്ങൾ. അപ്പോഴും കാലുകൾമാത്രം ഇറക്കമിറങ്ങുന്നുണ്ട്, സത്യത്തിൻ്റെ വേരുകളായി മണ്ണാഴങ്ങൾ തേടി…. എം.ടി.രാജലക്ഷ്മി, അദ്ധ്യാപിക, തിരുവനന്തപുരം Post navigation സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു ലോക പ്രമേഹ ദിനം നവംബര്‍ 14ന്