സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു.. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയ രാഘവനാണ് താൽക്കാലിക ചുമതല.ചികിത്സയ്ക്കായി സ്ഥാനമൊഴിയുന്നു എന്നാണ് പ്രസ്താവന എങ്കിലും മക്കൾ തീർത്ത വിവാദങ്ങളാണ് കാരണമെന്ന് വ്യക്തമാണ്.
2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെ പിണറായിയുടെ പിൻഗാമിയായി ചുമതലയേറ്റ കോടിയേരി 2018 ലും തുടരുകയായിരുന്നു. ബിനോയ് കോടിയേരിയുടെ പേരിൽ വിവാദം ഉണ്ടായപ്പോൾ രാജി സന്നദ്ധത അറിയിച്ചെങ്കിലും വിവാദങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു..
എന്നാൽ ബെംഗളൂരു മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ അനൂബ് മുഹമ്മദിന് പിന്നാലെ ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും ബിനീഷിന്റെ വീട്ടിൽ വരെ എൻ ഫോഴ്സ്മെന്റ് റെയ്ഡ് നടക്കുകയും ചെയ്ത സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറി നിൽക്കുകയാണ്.എന്നാൽ ചികിത്സയ്ക്കായി അവധിയിൽ പ്രവേശിച്ചതാണെന്നും മടങ്ങി എത്തുമെന്നും ആനത്തലവട്ടം ആനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു..
നിലവിലുള്ള മകന്റെ പ്രശ്നങ്ങൾക്ക് രാജിയുമായി ഏതൊരു ബന്ധവും ഇല്ലെന്ന് ശ്രീ എം.വി.ഗോവിന്ദൻ മാധയമങ്ങളോട് പറഞ്ഞു.
അവധി എത്ര നാളേയ്ക്ക് എന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.