വിരിയുന്ന പുലരികളെല്ലാമിപ്പോൾതേങ്ങലുകളാണ് വിങ്ങലുകളാണ്.നിന്നെക്കുറിച്ചുള്ള വേദനകൾനാൾക്കുനാൾ കുതിക്കുന്നു.പറയാതിരിക്കാനാവില്ലകാണാതിരിക്കാനാവില്ല.തലയുയർത്തി പുഞ്ചിരിക്കാൻശ്രമിക്കുന്ന കുഞ്ഞുപൂക്കൾ ചുറ്റിലും.ആവുന്നില്ല കഴിയുന്നില്ല കാലിടറുന്നുകൈകളിലേറ്റുന്നില്ല കാലവും നിന്നെ.പുറമെ കാണിക്കാത്ത രാക്ഷസ ഭാവവുമായിചൂറ്റും മൂളിപ്പറക്കുന്ന കാലൻ വണ്ടുകൾ.നിൻെറ പുഞ്ചിരി കാണാൻ കൊതിച്ചിരുന്നമനസ്സിനും കൈമോശം വന്നുവോ വാൽസല്യം.കഴിയുന്നില്ലാർക്കും നിൻെറ നൈർമല്യത്തെകാണുവാനും അറിയുവാനും.പൊഴിയുന്ന ദിനങ്ങളിലെല്ലാം കാണുന്നവാടിയ നിൻെറ ഭംഗിയും തേങ്ങിക്കരച്ചിലും.ചുട്ടു പൊള്ളിക്കുന്ന സൂര്യനേക്കാൾ നീ ഭയക്കുന്ന നിൻെറ ഉദ്യാനത്തെയാണെന്നറിയാം.നിൻെറ വേദനകൾ മുറിവുകൾകാണാതെ കടന്നു പോകുന്നവരും.കാണുന്നുണ്ടെങ്കിലും കാഴ്ച മറപ്പിക്കുന്നതിമിരം ബാധിച്ച കാലവും.അറിയില്ല എന്നവസാനിക്കുമീ ക്രൂരതകൾനിൻെറ തേങ്ങലുകൾക്കറുതിയില്ലേ !നല്ലൊരു കാലവും വസന്തവും നിനക്കായി നല്ലൊരു തോട്ടവും കരുതിവെച്ചിട്ടുണ്ടാവും. അഭിലാഷ് ചാമക്കാല Post navigation ഇന്ന് ശിശുദിനം…ചാച്ചാജിയുടെ ജന്മദിനം ഇന്നലെ…ഇന്ന്…നാളെ…( ശ്രീദേവി വർമ്മ)