വൃശ്ചിക പുലരികൾ കലിയുഗ വരദ ദർശന പുണ്യം

*ദശാവതാരങ്ങളിൽ ദിവ്യമായ  നരസിംഹം, വാമനൻ,  പരശുരാമൻ* എന്നീ മൂന്നവതാരങ്ങളാൽ അനുഗ്രഹീതമാണല്ലോ പുണ്യ ഭൂമിയായ കേരളം. ദേവീക്ഷേത്രങ്ങൾ തീരദേശങ്ങളിലും ധർമ്മ ശാസ്താ ക്ഷേത്രങ്ങൾ ഗിരിശൃംഗങ്ങളിലുമായിട്ടാണ് പരശുരാമൻ സ്ഥാപിച്ചത്.പരശുരാമനാൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഭക്തന്മാർ ദിവ്യമായി ആരാധിക്കപ്പെടുന്നത് പുണ്യ ക്ഷേത്രമായ *ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രമാണ്.*
ഒരിയ്ക്കൽ കരംഭ രംഭ സഹോദരന്മാരിൽ രം പുത്രനായ മഹിഷാസുരൻ കഠിന തപസ്സിനാൽബ്രഹ്മദേവനെ പ്രീതിപ്പെടുത്തി. ഭൂമിയിൽ ആരാലും താൻ വധിക്കപ്പെടരുതെന്ന വരം നേടുകയും ചെയ്തു. വരപ്രാപ്തിയിൽ അഹങ്കാരിയായ മഹിഷാസുരൻ മനുഷ്യരേയും ദേവന്മാരേയും കഠിനമായിഉപദ്രവിച്ചു കൊണ്ടിരുന്നു. ഇതിനു പരിഹാരമായി ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരാൽ സൃഷ്ടിക്കപ്പെട്ട ചണ്ഡികാ ദേവിയോട് മഹിഷാസുര നിഗ്രഹം ചെയ്യണമെന്ന് ദേവന്മാർ അപേക്ഷിക്കുകയും ദേവി മഹിഷാസുരനെ നിഗ്രഹിച്ച് ദേവന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. ഇതേ സമയം ദത്താത്രേയ മഹർഷിയുടെ ഭാര്യ ലീലാവതി അദ്ദേഹത്തോടുള്ളഅഭിപ്രായ വ്യത്യാസം മൂലം ശാപഗ്രസ്തയായി കരംഭ പുത്രിയായ മഹിഷിയായി ജന്മെടുത്തു.
സഹോദരന്റെ മരണത്തിനു കാരണക്കാരായ ദേവന്മാരോട് പ്രതികാരം ചെയ്യുന്നതിനായി മഹിഷി കഠിനമായ തപസ്സു ചെയ്തു ബ്രഹ്മദേവനെ പ്രസാദിപ്പിക്കുകയുണ്ടായി. സംപ്രീതനായ ബ്രഹ്മാവിനോട് പന്ത്രണ്ടു വർഷം ബ്രഹ്മചര്യ വ്രതം അനുഷ്ഠിച്ച് ഒരു ക്ഷത്രിയ സേവകനും ഹരിഹര പുത്രനുമായ ഒരാൾക്കു മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന അപൂർവ്വമായ വരം നേടുകയും ചെയ്ത മഹിഷി ദേവന്മാരോട് ക്രൂരമായ പ്രതികാരം ചെയ്യാൻ ആരംഭിച്ചു. 
*സ്വാമിയേ…ശരണമയ്യപ്പാ….*

തുടരു൦…

കുമാരി സുജ. വി. എൻ


സ്ഥലം : കൊട്ടാരക്കര താലൂക്കിൽ കോക്കാട്. കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദം. കമ്പ്യൂട്ടർ പോസ്റ്റ് ഗ്രാജ്വേറ്റ്. ടൈപ്പ് റൈറ്റിംഗ് ഹയർ ഗ്രേഡ്. നന്മയുടെ വഴികളിലൂടെയുള്ള ജീവിത രീതി. സാഹിത്യത്തിൽ കവിതാ രചനയ്ക്കാണ് കൂടുതൽ താല്പര്യം. എങ്കിലും;  കഥകളും എഴുതാറുണ്ട്. ചെറിയ രീതിയിൽ ചിത്രം വരയ്ക്കാറുണ്ട്. *സുജ കോക്കാട്* എന്ന പേരിൽ *മലയാള കാവ്യസാഹിതിയിൽ മേഖലാ സെക്രട്ടറിയായി* സേവനമനുഷ്ഠിച്ചുഇപ്പോൾ *കൊല്ലം ജില്ലാ സെക്രട്ടറിസ്ഥാനം വഹിക്കുന്നു*. *കൊല്ലം ജില്ലയിൽ മികച്ച കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.* രചനയും സേവനവുമായി മലയാള കാവ്യസാഹിതിയിൽ തുടരുന്നു. *ഹേ റാം ഗാന്ധി ദർശൻ* മാസികയിൽ രണ്ടു കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
അച്ഛൻ : വിജയനാചാരി  (late)അമ്മ  : എൽ. ഇന്ദിര സഹോദരങ്ങൾ : സുമ. വി. എൻസുധ . വി. എൻസുരാജ്. വി. എൻ