വേളിക്ക് തെക്ക് അഞ്ചുതെങ്ങ് അടുപ്പിച്ച് നീർച്ചുഴി സ്തംഭം രൂപപ്പെട്ടു.

കടലിലും വിസ്തൃതമായ ജലാശയങ്ങളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്ന പ്രതിഭാസമാണ് ജലസ്തംഭം എന്ന് വിളിക്കപ്പെടുന്ന കടൽച്ചുഴലി അഥവാ വാട്ടർ സ്പ്രൗട്ട്. 


കാലാവർഷത്തോടനുബന്ധിച്ച് കടലിലോ ജലാശയത്തിലോ ഉണ്ടാകുന്ന അപകടകരമായ വ്യതിയാനങ്ങളുടെ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ട് എന്ന് പ്രായം കൂടിയ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.


കാലവർഷവുമായി ബന്ധപ്പെട്ട് തീരപ്രദേശങ്ങളിൽ ഉണ്ടാകാവുന്ന അപകടങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.


2017 ൽ ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുന്നതിന് മുൻപായി തിരുവനന്തപുരത്ത് വേളി കടലിൽ നീർച്ചുഴി സ്തംഭം പ്രത്യക്ഷമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.


കടലിന്റെ പ്രതലത്തിൽ നിന്നും മേഘപടലം വരെ എത്തുന്ന സ്തംഭ സമാനമായ കാറ്റ് വെള്ളം ഉയർത്തി തൂണു പോലെ ആക്കുന്ന പ്രതിഭാസമാണിത്.. 


കൊല്ലം അഞ്ചുതെങ്ങ്  തഴമ്പുള്ളി കടപ്പുറത്താണ് ഇന്നലെ വൈകുന്നേരം നീർച്ചുഴി സ്തംഭം പ്രത്യക്ഷമായത്.