*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
വാപരൻ എന്ന ഭൂതത്തിനെ ഭൂതഗണങ്ങളോടൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കുകയും;ഭക്തജനങ്ങളെ വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കാൻ മണികണ്ഠൻ വാപകനെ ചുമതലപ്പെടുത്തുകയും ചെയ്തശേഷം കൊട്ടാരത്തിലേയ്ക്ക് ചെന്ന് വിഷമിച്ചിരിക്കുന്ന മഹാരാജാവിനെ ആശ്വസിപ്പിക്കേണ്ടആവശ്യകതയെക്കുറിച്ചു മനസ്സിലാക്കിയ ദേവസ്ത്രീകൾ പെൺ പുലികളായും, ദേവന്മാർ പുലിക്കുട്ടികളായും ദേവേന്ദ്രൻ ശക്തനായ ഒരു കടുവയുടെ രൂപത്തിൽ ധർമ്മ ശാസ്താവിന്റെ വാഹനമാവുകയുംചെയ്തു…
അങ്ങനെ പുലിക്കൂട്ടവുമായി കൊട്ടാരത്തിലെത്തിയ മണികണ്ഠനെക്കണ്ട് ജനങ്ങൾ പരക്കം പായാൻ തുടങ്ങി കൊട്ടാരത്തിലുള്ളവരുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ രാജാവിനോട് മഹാറാണിയുടെ രോഗം ശമിക്കുന്നതിനു വേണ്ടത്ര പുലിപ്പാൽ കറന്നെടുത്തുകൊള്ളാൻ പുഞ്ചിരിയോടെ മണികണ്ഠൻ പറഞ്ഞു.
എന്നാൽ കുമാരനോട് ക്ഷമ പറഞ്ഞ ശേഷം, മഹാറാണിയുടെ രോഗം ഭേദമായതിനാൽ വേഗം പുലിക്കൂട്ടത്തെ യാത്രയാക്കണമെന്നും പറഞ്ഞു.
മഹാരാജാവിന്റെ വാക്കുകൾ കേട്ടപ്പോൾ, ഭഗവാൻ പുലിക്കൂട്ടത്തെ നോക്കി ആജ്ഞാപിച്ചയുടൻ അവർ അപ്രത്യക്ഷരായി.
പുഞ്ചിരിയ്ക്കുള്ളിലനേകം തത്വങ്ങളുമായി നിൽക്കുന്ന ശ്രീധർമ്മശാസ്താവിന്റെ മുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്ത തന്റെ വളർത്തച്ഛനെ മാറോടണച്ചതിനുശേഷം, ഹരിഹരപുത്രനായ തന്റെ അവതാരലക്ഷ്യം മഹിഷീ നിഗ്രഹമായിരുന്നുവെന്നും അതിപ്പോൾ പൂർത്തീകരിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…