മനതാരിൽ തെളിയുന്നാ ബാല്യകാലം,ചെമ്പകപ്പൂ പോൽ നിൻ തൂമുഖവും,ചെറുകാറ്റിലുതിരുന്ന ചെമ്പനീർപ്പൂവുകൾഓർമ്മയിലുത്സവം തീർത്ത കാലം.മഞ്ഞും മഴയും മാമര ഛായയും,മാറ്റേറുമാകലാലയ മുറ്റവും.ചോറ്റുപാത്രത്തിൻ കലമ്പലിനാലന്ന്, സപ്തസ്വരം തീർക്കും കൂട്ടുകാരും.കളിയും പിണക്കവും ചിരിയും ഇണക്കവും, ഓർമ്മയിൽ തെളിയുന്നീ പൂനിലാവിൽ.ആട്ടവും പാട്ടും കളം തീർത്ത കാലവും,ചീന്തിയ ജീവിത-പ്പുസ്തകത്താളുകൾ.പാടവും, പാട്ടും,ചേറിൻ സുഗന്ധവും തൊട്ടുണർത്തുന്നെൻ്റെ ചേതനയെ.തിരികേ വരില്ലെൻ്റെ ജീവിതയാത്രയിൽ വന്നെങ്കിലെന്നു ഞാനാശിക്കുന്നൂ വൃഥാ,ഒട്ടു ശയിക്കണമാ സ്വർഗ്ഗഭൂമിയിൽ,മൃത്യുവിൻ നിദ്രയെ പൂകും മുമ്പേ… ശ്രീമൂലനഗരം ഗിരീഷ് Post navigation ട്രൂലൈസ് ഇവന്റ് 2021 അവസാനിക്കാൻ രണ്ട് ദിവസം മാത്രം.. വോട്ടെടുപ്പ് അവസാനിക്കാൻ അര മണിക്കൂർകൂടി; പോളിങ് ശതമാനം 68.55