യുകെയിൽ പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് ”നിയന്ത്രണാതീതമാണ് ” എന്ന നിഗമനത്തിലാണ് രാജ്യത്തിലുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചത്.
യുകെയിൽനിന്നുള്ള വിമാനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യുകെയിൽനിന്നുള്ള എല്ലാ പാസ്സഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതെര്ലാന്ഡില് നിരോധനം ഏർപ്പെടുത്തി. ജർമ്മനിയും നിയന്ത്രണപ്രഖ്യാപനം അറിയിച്ചിട്ടുണ്ട്. അയൽരാജ്യമായ ബെൽജിയം ട്രെയിനുകൾ പോലും നിരോധിച്ചേക്കും.
കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ്വിറ്റി കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയെ പ്രസ്തുത വിവരം ഔദ്യോഗികമായി അറിയിച്ചത്.
പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകുമെന്നോ ചികിത്സയ്ക്കും വാക്സിനേഷനും തടസ്സമാകുമോ എന്നൊന്നും ഉറപ്പ് പറയാറായിട്ടില്ല.
ലണ്ടനും തെക്കുകിഴക്കൻ ഇംഗ്ലണ്ടും ഇപ്പോൾ തന്നെ ലോക്ഡൗണിൽ ആയിക്കഴിഞ്ഞു. ക്രിസ്തുമസ് കാലത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇംഗ്ലണ്ടിലെ രോഗികളുടെ എണ്ണം ക്രമാതീതതമായി വർദ്ധിച്ചതിനെത്തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയത്. യൂകെ കടുത്ത നിരീക്ഷണത്തിലാണ് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളും ആശങ്കയോടെ യൂകെയിലേക്ക് ഉറ്റു നോക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടേക്കും.