എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ; മോഡൽ മാർച്ച് ഒന്നു മുതൽ
എസ്എസ്എൽസി വാർഷിക പരീക്ഷയുടേയും മോഡൽ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാർഷിക പരീക്ഷ മാർച്ച് 17 ന് ആരംഭിച്ച് 30 ന് പൂർത്തിയാക്കും. മോഡൽ പരീക്ഷകൾ മാർച്ച ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.
വാർഷിക പരീക്ഷാ ടൈംടേബിൾ
മാർച്ച് 17 : ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് ഒന്ന്.
മാർച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാർച്ച് 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളജ്.
മാർച്ച് 22 :1.40 – 4.30 സോഷ്യൽ സയൻസ്.
മാർച്ച് 23 :1.40 -3.30 ഒന്നാം ഭാഷ പാർട്ട് രണ്ട്.
മാർച്ച് 25 : 1.40 – 3.30 ഊർജതന്ത്രം.
മാർച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം.
മാർച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം.
മാർച്ച് 30 :1.40 മുതൽ 3.30 രസതന്ത്രം.
മോഡൽ പരീക്ഷ ടൈംടേബിൾ
മാർച്ച് ഒന്ന് : രാവിലെ 9.40 മുതൽ 11.30 വരെ ഒന്നാംഭാഷ.
മാർച്ച് രണ്ട് : 9.40 – 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളജ്.
മാർച്ച് മൂന്ന് : 9.40 -ഉച്ചയ്ക്ക് 12.30 – സോഷ്യൽ സയൻസ്, 1.40 -3.30 ഒന്നാം ഭാഷ പാർട്ട് രണ്ട്.
മാർച്ച് നാല് : 9.40 -11.30 ഊർജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം.
മാർച്ച് അഞ്ച് : രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം.