https://www.youtube.com/watch?v=ucFr9gXgPmI
ന്യൂയോർക്കിൽ നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസർ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്..ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് സംഭവം. റേസിങ്ങിന് ഉപയോഗിക്കുന്നവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് (NYPD) കഴിഞ്ഞ ചൊവ്വാഴ്ച ബുൾഡോസർ കയറ്റിയിറക്കി നശിപ്പിച്ചത്.മഡ് റേസിങ്ങിനുപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങൾ നേരത്തെ സർക്കാർ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ നഗരത്തിലെ തെരുവുകൾക്ക് തീർത്തും അപകടകരമാണെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതിനെ തുടർന്നാണ് ഇത്തരത്തിൽ ബൈക്കുകൾ നശിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.2022 തുടക്കംമുതൽ രണ്ടായിരത്തോളം നിയമപരമല്ലാത്ത വാഹനങ്ങളാണ് എൻവൈപിഡി പിടിച്ചെടുത്തത്. ബുൾഡോസർ കയറ്റിയിറക്കി വാഹനങ്ങൾ നശിപ്പിക്കുന്നതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊട്ടടുത്തുനിന്ന് ദൃശ്യം പകർത്തുന്ന കാഴ്ചക്കാരേയും വീഡിയോ ദൃശ്യങ്ങളിൽ കാണാം.ഇത്തരത്തിൽ ബൈക്കുകൾ നശിപ്പിക്കുന്നതിനു പകരം അവ വിൽക്കുകയോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുകയോ ചെയ്തുകൂടെ എന്നചോദ്യം ഉയരുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ഇവ വീണ്ടും തെരുവിലിറക്കി അപകടമുണ്ടാക്കുകയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുമെന്ന് എൻവൈപിഡി പറയുന്നു. നമ്മുടെ നാട്ടിൽ പിന്നെ പറയേണ്ട….. ബൈക്ക് ഒക്കെ റോഡിൽ ഓടുകയല്ല പറക്കുകയാണ്…. അതുമൂലം ജീവൻ നഷ്ട്ടമാകുന്ന കണക്കൊ?? ഒന്നും പറയേണ്ട… കഴിഞ്ഞ ദിവസം ബൈപാസ് റോഡിൽ റേസിംഗ് നടത്തിയതുമൂലം പൊലിഞ്ഞത് രണ്ടു ജീവനുകളാണ്…. നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലെ പോലെ കടുത്ത നിയമങ്ങൾ വേണം എന്നു അലമുറയിട്ട് പറയുമ്പോഴും… നമ്മുടെ രാജ്യത്തെ നിയമവ്യവസ്തികളെ മാറ്റാൻ ആരും തയ്യാറല്ല…. അപ്പോൾ ഇതുപോലെ ഇനിയും നിരത്തുകളിൽ ജീവനുകൾ പൊലിയും……………..