ആനകളുടെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോ ആണിത്. നദി മുറിച്ച് കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ. അതിൽ ആനക്കൂട്ടം നദി മുറിച്ച് കടക്കുകയും അതിനിടയിൽ കുഞ്ഞ് ഒഴുക്കിൽ പെടുന്നതും കാണാം. എന്നാൽ, അമ്മയാന അവിടെ കുഞ്ഞിനെ രക്ഷിക്കാൻ നിൽക്കുകയാണ്. ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആനക്കുട്ടി നിൽക്കാനാവാതെ ആടുന്നത് കാണാം. എന്നാൽ, അമ്മയാന ഉടനെ തന്നെ നിൽക്കുകയും അവളുടെ കുഞ്ഞിനെ പിന്തുടരുകയും തുമ്പിക്കൈ കൊണ്ട് അതിനെ പിടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ആനയും ആനക്കുട്ടിയും രക്ഷപ്പെട്ട് കരയിലെത്തുന്നതുവരെ ബാക്കിയുള്ള ആനക്കൂട്ടം കരയിൽ അവരെ കാത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.