ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വേയ്ക്കു തന്നെ ഇപ്പോൾ ആശയക്കുഴപ്പമാണ്. വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് കൊറമാണ്ഡല്‍ എക്സ്പ്രസ് എത്തിയപ്പോഴുള്ള സിഗ്നല്‍ പിഴവാകാം അപകടത്തില്‍ കലാശിച്ചതെന്നാണു റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ഡേറ്റ ലോഗര്‍ നല്കുന്ന സൂചന.
ഒരു ട്രെയിനിന് മറ്റൊരു ട്രാക്കിലേക്ക് മാറാനുള്ള സംവിധാനമാണു ലൂപ് ട്രാക്ക്. ഇതേസമയം, സിഗ്നല്‍ നല്‍കിയിരുന്നെന്നും പാലിക്കപ്പെട്ടില്ലെന്നും സൂപ്പര്‍വൈസറുടെ ഒരു റിപ്പോർട്ടും ഉണ്ട്.
നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി ഡേറ്റ ലോഗറിലുണ്ട്. തുടര്‍ന്നു പ്രധാന്യമുള്ളത് സിഗ്നലാണ്. അനുമതിയുള്ള ട്രാക്കിലേക്കു ട്രെയിന്‍ പ്രവേശിക്കുന്നതോടെ ഡേറ്റാ ലോഗറില്‍ അത് ചുവപ്പു നിറത്തിലേക്കു മാറും. മറ്റു ട്രെയിനുകള്‍ക്ക് അതിലൂടെ പ്രവേശിക്കാനാകില്ല. പക്ഷേ, ഈ നിയന്ത്രണം പാളിയെന്നാണു വിദഗ്ധര്‍ നല്കുന്ന വിശദീകരണം.
ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ ആണ് :-
നടുവിലെ രണ്ട് ട്രാക്കുകളില്‍ ഒന്നിലൂടെ വന്ന കൊറമാണ്ഡല്‍ എക്സ്്രപസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കൊറമാണ്ഡല്‍ എക്സ്്രപസിലെ ബോഗികള്‍ പാളം തെറ്റി. ഇവയില്‍ ചിലത് അടുത്ത പാളത്തിലേക്കു വീണു. യശ്വന്ത്പുര്‍- ഹൗറ എക്സ്്രപസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറി. ഇതോടെ ഹൗറ എക്സ്്രപസിന്റെ ബോഗികളും പാളം തെറ്റികുക ആയിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
കൊറമാണ്ഡല്‍ എക്സ്പ്രസ് സിഗ്നല്‍ അവഗണിച്ചതാണ് അപകടകാരണമെന്നാണ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട്. ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ കൊറമാണ്ഡല്‍ എക്സ്പ്രസിനു സ്റ്റോപ്പില്ല. അതിനാല്‍ മെയിന്‍ ലൈനിലൂടെ പരമാവധി വേഗത്തിലാണ് ആ ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. ഇതിനു വേണ്ട സിഗ്നലും നൽകിയിരുന്നതായി പറയപ്പെടുന്നു.. എന്നാല്‍, സിഗ്നല്‍ തെറ്റിച്ചു ട്രെയിന്‍ ലൂപ്പ് ലൈനിലേക്കു കയറുകയായിരുന്നു.
ലൂപ്പ് ലൈനിലുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി. കൊറമാണ്ഡല്‍ ട്രെയിനിന്റെ 21 കോച്ചുകള്‍ പാളം തെറ്റി. ഇവയില്‍ മൂന്നെണ്ണം യശ്വന്ത്പുര്‍- ഹൗറ എക്സ്പ്രസ് സഞ്ചരിക്കേണ്ട പാതയില്‍ വീണു. പിന്നാലെത്തിയ യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസ് ഈ കോച്ചുകളില്‍ ഇടിച്ചു. ഈ ട്രെയിനിന്റെ രണ്ട് കോച്ചുകളും പാളംതെറ്റി. അങ്ങനെ ആണ് രാജ്യത്തെ നടുക്കിയ വൻ ദുരന്തം സംഭവിച്ചത്…!!