കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ . ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നാണ് ഐതിഹ്യം. ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നിരുന്നത് എന്നാണ് ഭാഷ പണ്ഡിതർ വാദിക്കുന്നത്.. എന്നാൽ ഈ സമുദായക്കാർ ഇതിനു മറ്റൊരു അർഥം ആണ് നൽകിയിരിക്കുന്നത്.ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടു ഉണ്ട്. പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിട്ടപ്പെടുത്തുന്നു. ഇവർ വംശീയ ശുചിത്വത്തിന്റെ പേരിൽ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താറുള്ളു.ഇന്ന്, ക്നാനായയിലെ ഭൂരിഭാഗവും സീറോ മലബാർ സഭയിലും സിറിയൻ ഓർത്തഡോക്സ് സഭയിലും അംഗങ്ങളാണ് . 20-ഉം 21-ഉം നൂറ്റാണ്ടുകളിൽ ധാരാളം ക്നാനായക്കാർ കുടിയേറി…. പ്രധാനമായും പടിഞ്ഞാറോട്ടാണ് ഇവരുടെ കുടിയേറ്റം….മലയാളം സംസാരിക്കാത്ത പ്രദേശങ്ങളിൽ കമ്മ്യൂണിറ്റികൾ രൂപീകരിച്ചു, ഒരു വലിയ പ്രവാസി സമൂഹം നിലവിൽ ഹ്യൂസ്റ്റൺ , ടെക്സസ്, ചിക്കാഗോ , ഇല്ലിനോയിസ് എന്നിവിടങ്ങളിൽ താമസിക്കുന്നുണ്ട്. മൊത്തത്തിൽ നോക്കുവാണെങ്കിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ക്നാനായി സമുദായത്തിൽ ഉള്ളൂ…എന്നാൽ ഇവരുടെ പ്രകടനം കണ്ടാലോ അവരാണ് ക്രിസ്തീയ സഭ കണ്ടുപിടിച്ചതെന്ന് തോന്നും…രാഷ്ട്രീയപ്രവർത്തകരും മറ്റും നാട്ടിൽ സമര പ്രകടനങ്ങൾ നടത്തുന്നതു പോലെയാണ് ഇപ്പോൾ പലരും വിദേശത്ത് പ്രകടനം നടത്തുന്നത് അതുപോലൊരു പ്രവർത്തിയാണ് കഴിഞ്ഞദിവസം യുകെ മാഞ്ചസ്റ്റർ നടന്നത്..
സാധാരണയായി നാട്ടിൽനിന്ന് ഏതൊരു സെലിബ്രേറ്റി അത് ഇപ്പോൾ നടൻ ആയിക്കോട്ടെ നടി ആയിക്കോട്ടെ രാഷ്ട്രീയക്കാരോ മതപ്രചാരകനോ ആരും തന്നെ ആയാലും അവർക്ക് വമ്പിച്ച സ്വീകരണമാണ് വിദേശ രാജ്യങ്ങളിൽ നൽകുന്നത്എന്നാൽ അതിൽ നിന്നും വിപരീതമായാണ് മാഞ്ചസ്റ്ററിൽ നടന്നത്….യുകെയിലെ മാഞ്ചസ്റ്ററിൽ എത്തിയ ക്നാനായി കോട്ടയം അതിരൂപത മെത്രാൻ മാർ മൂലക്കാട്ടിനെ സ്വീകരിച്ചത് പതിവിലും വിപരീതമായ കൂക്കുവിളിയോടെയാണ്… അതു മാത്രമല്ല കാതടപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യoവിളിയും ഉണ്ടായിരുന്നു.യുകെയിലെ ക്നാനായി വിശ്വാസികൾ തങ്ങളുടെ കുടുംബ സംഗമം എന്ന പേരിൽ ആദ്യമായി വിളിച്ചുചേർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്.. അതും തങ്ങളുടെ ആരാധ്യ പുരുഷനായ കോട്ടയം അതിരൂപതാ മെത്രാൻ മാർ മൂലക്കാട്ടിനെ ഒന്നു കാണാൻ കൂടി ആണ്…സാധാരണയായി ക്നാനായിക്കാരുടെ സമുദായ സംഘടനയുടെ യുകെ കെ സി എ സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷനിലാണ് തിരുമേനിമാർ എത്താറുള്ളത്അത്തരം വരവിലൊക്കെ മെത്രാൻ മാരെ സ്വീകരിക്കുന്നത് ക്നാനായി വാഴ്ത്തുപ്പാട്ടുകളുമായിട്ടായിരുന്നു.പക്ഷേ ഇത്തവണ ഒരു വിഭാഗം ക്നാനായക്കാർ കുക്കിവിളിച്ചും…മുദ്രാവാക്യം വിളിച്ചും… കരിങ്കോടി കാണിച്ചുമാണ് മെത്രാനെ സ്വീകരിക്കാനായി കാത്തു നിന്നത്… ഇവർക്കു ബദലായി മറ്റൊരു വിഭാഗം വിശ്വാസികൾ മെത്രാനെ സ്വീകരിക്കാൻ എത്തിയിരുന്നു.. അവർ മെത്രാനെ തങ്ങളുടെ സ്വന്തം പിതാവിനെ പോലെ… പിതാവേ എന്നു ആർത്തു വിളിച്ചാണ് സ്വീകരിച്ചത്…എന്നാൽ മറുപക്ഷം കേരളത്തിലെ രാഷ്ട്രീക്കാർ സമരം നടത്തുന്നത് പോലെ യാണ് കാണിച്ചത് . ഇതിന്റെയൊക്കെ വീഡിയോകൾ ഇപ്പോൾ സമൂഹമദ്യമങ്ങളിൽ വൈറൽ ആണ്… യുകെ KCA സഭയോട് ഇടഞ്ഞു നിൽക്കുന്ന സംരക്ഷണ സമിതി പിടിച്ചടക്കിയത്തോടെയാണ് സഭയോട് ചേർന്ന് നിൽക്കുന്നവർ കുടുംബ സംഗമം ആലോചിക്കുന്നതും.മെത്രാനെ പങ്കെടുപ്പിക്കാൻ കൊണ്ടു വന്നതും..കഴിഞ്ഞ വർഷം നടന്ന യുകെ KCA കൺവെൻഷനിൽ മെത്രാനെയോ യുകെയിലെ ക്നാനായി വൈദികരെയോ പങ്കെടുപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് അവർക്ക് കൂടെ പ്രാമുഖ്യം ഉണ്ടാകും വിധം സഭാഅധികാരികൾ തന്നെ മുൻകൈയെടുത്ത് കുടുംബസംഗമം സംഘടിപ്പിച്ചത്…. വാസ്തവത്തിൽ വിശ്വാസ സംരക്ഷണം എന്നപേരിൽ ക്രിസ്തീയ ശക്തി പ്രകടനം തന്നെയാണ് മാഞ്ചസ്റ്റർ സമ്മേളനത്തിൽ ഉയർന്നു നിന്നത്..ഒരു വിഭാഗം ആളുകൾ പ്രശ്നമുണ്ടാക്കുമെന്ന് മറുവിഭാഗം പോലീസിനെ അറിയിച്ചിരുന്നെങ്കിലും.തങ്ങൾക്ക് സമാധാനപരമായി പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്ന് പോലീസിനെ അറിയിച്ചായിരുന്നു ഈ പ്രതിഷേധം നടത്തിയത്…. പ്രതിഷേധക്കാർ റോഡിന്റെ ഒരു സൈഡിൽ നിലനിന്ന് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്….ഇതോടെ ഇവരുടെ മുന്നിലൂടെ മെത്രാനെ സ്റ്റേജിൽ എത്തിക്കാൻ കഴിയാത്ത വിശ്വാസികൾ സ്റ്റേജിന്റെ പിറകിലൂടെയാണ് മെത്രാൻ അച്ഛനെ വേദിയിൽ എത്തിച്ചത്… സമ്മേളനത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്ന് എത്തിയ മറ്റൊരു നേതാവിനെ വേദിയുടെ പരിസരത്ത് അടുക്കാൻ പോലും കഴിഞ്ഞില്ല….പ്രതിഷേധക്കാരുടെ കൂട്ടത്തിലെ ഒരു യുവാവ് തന്റെ വിവാഹം ഉടൻ തന്നെ തന്റെ ഇഷ്ടപ്രകാരo നടക്കും എന്നും… തടയാമെങ്കിൽ തടഞ്ഞു നോക്കു എന്നും ആക്രോക്ഷിക്കുണ്ടായിരുന്നു.
മെത്രാൻ അനുകൂലികളും വിട്ടുകൊടുത്തില്ല മെത്രാനെയും വൈദികരെയും സാക്ഷിയാക്കി കാതടപ്പിക്കുന്ന ശബ്ദത്തിലാണ് തങ്ങൾ സഭയ്ക്കുമാണെന്ന് വിളിച്ചു പറഞ്ഞത്….ക്നാനായി സ്തുതികൾ നിറഞ്ഞ വാഴ്ത്തുപാട്ട് ഒക്കെ ഉയരേണ്ട ഇത്തരം സന്ദർഭങ്ങളിൽ മുദ്രാവാക്യം വിളിയും.കൂക്കുവിളിയും….കരിങ്കൊടിയും പ്രതിഷേധവും ആണ് അരങ്ങേറിയത്……ഈ സമയങ്ങളിൽ മെത്രാൻ അച്ഛൻ നിർവികാരനായി കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു….യുകെയിലെ ഏറ്റവും പ്രബലമായ വിശ്വാസി സമൂഹമായ ക്നാനായി കാർ 2 ഗ്രൂപ്പായി തിരിഞ്ഞ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്….അധികം താമസിക്കാതെ തന്നെ ഇവിടെ സഭ രണ്ടാകും ആ തരത്തിലാണ് വിശ്വാസികളുടെ പോക്ക്….