ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ ഒക്ടോബർ 18 വരെ എയർ ഇന്ത്യ റദ്ദാക്കി. നേരത്തെ ഒക്ടോബർ 14 വരെ സർവീസുകൾ നിർത്തിവച്ചിരുന്നു.ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ആവശ്യാനുസരണം എയർലൈൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഡൽഹിയിൽ നിന്ന് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് ടെൽ അവീവിലേക്ക് എയർലൈൻ നടത്താറുണ്ടായിരുന്നത്തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഓപ്പറേഷൻ ‘അജയ്’ പ്രകാരം എയർ ഇന്ത്യ ഇതുവരെ രണ്ട് വിമാന സർവീസുകൾ നടത്തിയിരുന്നു Post navigation റിസർവ്വ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ച ബാങ്കുകൾക്ക് പിഴ ചുമത്തി ആർ ബി ഐ കനത്ത മഴ! കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്