കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് വെജിറ്റബിള്‍ സ്റ്റൂ. എളുപ്പത്തില്‍ ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം ആരോഗ്യത്തിനും വളരെ നല്ലതാണ്.

പാലപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം നല്ലൊരു കോംമ്ബിനേഷനാണിത്.

ചേരുവകള്‍;

ഉരുളക്കിഴങ്ങ് – 2

സവാള – 2

പച്ചമുളക് – 3

ക്യാരറ്റ് – 1

ഗ്രീൻപീസ് – അര കപ്പ്

കുരുമുളക് – അര ടീ സ്പൂണ്‍

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ – ഒരു കപ്പ് (രണ്ടാം പാല്‍ )

ഒന്നാം പാല്‍ – അര കപ്പ്

കറുവാപട്ട – ഒരു ചെറുത്

ഗ്രാമ്പൂ- 2

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – ആവശ്യത്തിന്

പാചകരീതി

ഉള്ളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇവ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. പച്ചമുളക് രണ്ടായി മുറിച്ചെടുക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കണം. ഒരു പാൻ ചൂടാക്കിയശേഷം അതില്‍ എണ്ണ ചൂടാക്കി അതിലേയ്ക്ക് പട്ട, ഗ്രാമ്ബൂ, ചതച്ച ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് വഴറ്റിയെടുക്കണം.ശേഷം അതിലേയ്ക്ക് സവാളയും ഉരുളകിഴങ്ങും ഇട്ടശേഷം നന്നായി വഴറ്റിയെടുക്കണം. അതിലേയ്ക്ക് പൊടിക്കാത്ത കുരുമുളക് ചേര്‍ക്കുക. കൂടെ ക്യാരറ്റും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്തുകൊടുക്കണം. ശേഷം അടച്ചു വേവിക്കണം. ഗ്രീൻപീസ് ഇഷ്ടമുള്ളവര്‍ക്ക് അതും ചേര്‍ത്തുകൊടുക്കാം.കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്ബോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്തു കൊടുക്കണം. ഇത് തിളച്ചു തുടങ്ങുമ്ബോള്‍ തന്നെ തീ അണയ്ക്കണം. കറിവേപ്പിലയും ഉപ്പും ചേര്‍ത്തുകൊടുക്കാം. വെജി ടേബിള്‍ സ്റ്റൂ റെഡി.