ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകുംമുമ്ബാണ് മറ്റൊരു ദുരന്തത്തിന് കളമശ്ശേരി സാക്ഷ്യംവഹിക്കുന്നത്.ശനിയാഴ്ച സന്ധ്യയ്ക്ക് കുസാറ്റിലുണ്ടായ ദുരന്തത്തില്‍ നാലുവിദ്യാര്ഥികള്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഒക്ടോബര്‍ 29-നാണ് യഹോവയുടെ സാക്ഷികളുടെ കണ്വെൻഷൻ നടക്കുന്നതിനിടെ സാമ്ര കണ്വെൻഷൻ സെന്ററില്‍ ബോംബ് സ്ഫോടനമുണ്ടായത്.
രണ്ടപകടത്തിലും പരിക്കേറ്റവരെ ആദ്യമെത്തിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ്. അമ്ബതോളംപേര്‍ ഇവിടെ ചികിത്സയിലാണ്. മറ്റു സ്വകാര്യ ആശുപത്രിയിലും വിദ്യാര്‍ഥികള്‍ ചികിത്സയിലുണ്ട്. കളമശ്ശേരിയില്‍നിന്ന് കുസാറ്റിലേക്ക് രണ്ടരക്കിലോമീറ്ററാണ് ദൂരം. ബോംബ് സ്ഫോടനംനടന്ന സാമ്ര കണ്വെൻഷൻ സെന്ററിലേക്ക് 1.2 കിലോമീറ്ററും.