പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത അവസ്ഥയിലും വിട്ടുമാറാത്ത ശരീരവേദനയും തളര്‍ച്ചയും നിങ്ങള്‍ക്ക് തോന്നാറുണ്ടോ.ഉണ്ടെങ്കില്‍ നിസാരമായി തള്ളിക്കളയരുത്. വിറ്റാമിൻ ഡി ശരീരത്തില്‍ കുറഞ്ഞതിന്റെ ലക്ഷണമാണിത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്.രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഇതിന് വ്യക്തമായ പങ്കുണ്ട്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയും വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണമാണ്. സൂര്യപ്രകാശത്തിലൂടെയും വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
വിറ്റാമിൻ ഡിയുടെ കുറവുള്ളവര്‍ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ വിറ്റാമിൻ ഡിയുടെ കലവറയാണ്. പതിവായി മുട്ട കഴിക്കുന്നത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.കൂടാതെ വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷും. അതിനാല്‍ ഇവ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ ഗുണം ചെയ്യും.ബദാം പാല്, സോയാ മില്‍ക്ക്, ഓട്സ് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തായില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്. അതിനാല്‍ കൂണും തണുപ്പുകാലത്ത് ധാരാളമായി കഴിക്കുന്നത് നല്ലതാണ്.സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ഗുണകരമാണ്. പാല്, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല് ഉത്പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. എങ്കിലും ഇവയുടെ ഉപയോഗം മിതമാക്കുന്നത് നല്ലതാണ്.