ബിഗ് ബോസ് മലയാളം സീസണ് 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയവരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചവരായിരുന്നു ഡിജെ സിബിനും അവതാരകയായ പൂജയും.കൂടെ വന്ന വൈല്‍ഡ് കാർഡുകളേക്കാളും വീടിനുള്ളില്‍ ഉണ്ടായിരുന്നവരേക്കാളും മികച്ച ഗെയിമുകള്‍ ഇരുവരും വീടിനുള്ളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് ഈ രണ്ടുപേരും ബിഗ് ബോസിനുള്ളില്‍ ഇല്ല.
നടുവേദന ശക്തമായതിനെ തുടർന്ന് പൂജയെ സ്ട്രെക്ച്ചറിലായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. മോഹന്‍ലാല്‍ വന്ന വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ മാനസികമായി തകർന്ന സിബിന് കണ്ഫഷന് റൂം വഴിയും പുറത്തേക്ക് വന്നു. പൂജ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും സിബിന് തിരികെ വീടിനുള്ളിലേക്ക് കയറിയേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇവർ രണ്ടുപേരും ഷോയിലേക്ക് ഇനി തിരിച്ച് വരില്ലെന്നാണ് ബിഗ് ബോസ് മലയാളം സീസണ് 5 താരം കൂടിയായ നാദിറ മെഹ്റിന് വ്യക്തമാക്കുന്നത്.സിബിനിനും പൂജയും കേരളത്തിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ഇന്ന് രാവിലയോടെ തന്നെ സിബിന് കേരളത്തിലേക്ക് എത്തുന്നു. പൂജ വൈകീട്ടും എത്തും. അതായത് ഇവർ രണ്ടുപേരും ബിഗ് ബോസിന് അകത്തില്ല. വൈല്‍ഡ് കാർഡുകളായി വന്ന രണ്ട് മികച്ച മത്സരാർത്ഥികളെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കെട്ടേയെന്നും നാദിറ പറയുന്നു.
പൂജയുടെ അവസ്ഥ ഏകദേശമൊക്കെ നമുക്ക് അറിയാം. സിബിന് എന്ത് പറ്റിയെന്ന് അവന് തന്നെ വ്യക്തമാക്കെട്ടെ. പുറത്ത് വലിയ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു സിബിന്. ആ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് നിങ്ങളിലേക്ക് എത്തിയിട്ടുള്ളത്. എന്തായാലും ഇരുവരും ബിഗ് ബോസിലേക്ക് എത്തിയിട്ടില്ലെന്നത് നൂറ് ശതമാനം ഉറപ്പാണ്.
ഇനി സിജോയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഷോയിലേക്ക് തിരികെ വന്ന് കഴിഞ്ഞു. അദ്ദേഹത്തിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. പുറത്ത് നിന്നും ഗെയിം കണ്ട് വന്ന ഒരു വ്യക്തികൂടിയാണ് സിജോ. ഏതൊക്കെ തരത്തിലുള്ള ഗെയിം ആയിരിക്കും സിജോ പുറത്തെടുക്കുക എന്നുള്ളതെന്ന് നമുക്ക് നോക്കാം. റെസ്മിന് പുറത്ത് നിന്നും ഗെയിം കാണുകയും ചില കാര്യങ്ങള്‍ നോറയ്ക്ക് പറഞ്ഞുകൊടുത്തു എന്നുള്ളതുമായ ഒരു ആരോപണമുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ മത്സരം എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാമെന്നും നാദിറ പറയുന്നു.അതേസമയം, സിബിന് കിട്ടിയ വിമർശനങ്ങളും ശിക്ഷയും കണ്ട ബിഗ് ബോസ് വീടിന് അകത്തുള്ള മത്സരാർത്ഥികള്‍ ഇനി വലിയ ക്രിയേറ്റിവിറ്റികള്ക്ക് നില്ക്കാന് സാധ്യതയില്ലെന്നാണ് ഒരു പ്രേക്ഷകന് ചൂണ്ടിക്കാട്ടുന്നത്. ആ പ്രേക്ഷകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..സിബിൻ ഇനി ഷോയിലേക്ക് തിരിച്ചു വരാൻ സാധ്യത കുറവാണു. നല്ല കണ്ടെന്റ് തരാൻ പൊട്ടൻഷ്യല്‍ ഉണ്ടായിരുന്ന രണ്ടു പേരെ ആണ് ഷോ ഡയറക്ടറുടെ അമിതാവേശം കൊണ്ട് നഷ്ടം ആയത്. ഒരാള്‍ സിബിൻ .. അയാള്‍ കാണിച്ച ഒരു തെറ്റിനുള്ള ശിക്ഷക് പുറമെ പവർ ടീം ആക്ടിവിറ്റികളില്‍ അയാള്‍ കൊണ്ടുവന്ന ക്രിയേറ്റീവ് ആയ കാര്യങ്ങളെ വരെ ഒരു ആവശ്യവും ഇല്ലാതെ റോസ്റ്റ് ചെയ്തു അയാളുടെ മനോവീര്യം തകർത്തു ഷോ ക്വിറ്റ് ചെയ്യേണ്ട അവസ്ഥയില്‍ കൊണ്ട് ചെന്ന് എത്തിച്ചു ..മറ്റൊരാള്‍ അഭിഷേക് ശ്രീകുമാർ . ആന്റി LGBTQ പൊളിറ്റിക്സ് പറയാൻ കൊണ്ട് വന്ന ആളെ അത് പറഞ്ഞതിന്റെ പേരില്‍ വന്ന ആദ്യ ആഴ്ച യെല്ലോ കാർഡ് കൊടുത്തു മൂലക്ക് ഇരുത്തി. ആള് ഇപ്പോഴും അവിടെ ഇരിപ്പാണ്. സിബിനു കിട്ടിയ റോസ്റ്റിംഗ് കണ്ട മറ്റുളവർ ഇനി വല്യ ക്രിയേറ്റിവിറ്റിക്ക് നില്കും എന്നും തോന്നുന്നില്ല. ഇനി കുറച്ചു പ്രൈമറി സ്കൂള്‍ ടാസ്കും ജബ്രികളുടെ സീരിയലും ആയിട്ട് ഷോ തീർക്കാം. നൂറാം ദിവസം കപ്പ് ഷോ ഡയറക്ടർക്ക് കൊടുക്കണം