വരുവാൻ കാത്തിരുന്നു, നീ വരാത്തപ്പൊഴൊക്കെയും - ഇഷ്ട്ടം പോലെ കലഹിച്ചു നിന്നോട് - വ്യഥാ കേഴുമെൻ മനസ്സ്. തണുപ്പിലേയ്ക്ക്…. ജാലകങ്ങൾ തുറന്ന് - നീ പെയ്തൊഴിക്കുമാ , നീർ പളിങ്കുകളെ തട്ടിതെറിപ്പിച്ച്- നീ നനയ്ക്കുമ്പോൾ മാത്രം , നിനക്കായെന്നോണം - വിടരുമാ മൊട്ടുകളെകണ്ട് - ഈ ജാലകചാരെ - വെറുതെയിരിക്കുവാൻ…. നിന്റെ വരവിനിയും ബാക്കി. ഇടയ്ക്കെപ്പോഴോ- ഇരുളിൻ മറപറ്റിയേതോ- വാതര രാത്രികളിൽ… ഇണക്കമില്ലാതാർത്തലച്ചു വന്ന - നിന്റെയിരമ്പലുകൾ എൻ നിദ്രയെ- പാതിമുറിച്ച് കടന്നുപോയപ്പോൾ കലഹിച്ചു ഞാൻ നിന്നോട് പിന്നെയും . നീ നേർത്ത നൂലായി മണ്ണിനെ പുണരുന്നതെനിക്കിഷ്ടം ആദ്യ പുൽകലിലുയരുന്ന പുതുഗന്ധവും മടുക്കരുതൊരിക്കലും… വ്യഥാ കലഹിക്കുമെൻ മനസ്സിനെ എന്റെ കലഹം, എന്നിഷ്ടങ്ങളോട് മാത്രം….. ആത്മാവിലലിഞ്ഞു ചേർന്ന എന്നിഷ്ടങ്ങളോട്. ***********************************
എഴുതിയത് : ലിച്ചി (മിജി)
എഴുത്തിലും വായനയിലും ഫോട്ടോഗ്രാഫിയിലും തത്പരയായ എഴുത്തുകാരി ജേർണ്ണലിസത്തിൽ പി ജി ഡിപ്ലൊമ നേടിയിട്ടുള്ള വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരി പ്രകൃതിസ്നേഹി കൂടെയാണ്.