ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ ഒരിക്കലും കപ്പ് അടിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാർ. സീസണിലെ നല്ല മത്സരാർത്ഥികളൊക്കെ നേരത്തെ തന്നെ പുറത്തേക്ക് പോയി. അപ്സര പോയി, ഏറ്റവും നല്ല മത്സരാർത്ഥികളില്‍ ഒരാളായിരുന്ന രതീഷ് ആദ്യ ആഴ്ച തന്നെ പുറത്തുപോയി. തനിക്ക് കൈവിട്ട് പോയതാണെന്ന് പിന്നീട് വന്നപ്പോള്‍ അദ്ദേഹം തന്നെ സമ്മതിച്ചല്ലോയെന്നും രജിത് കുമാർ പറയുന്നു.പൊടിക്കൊന്ന് കുറയ്ക്കണമെന്ന് കഴിഞ്ഞ സീസണില്‍ ശോഭയുടെ കാര്യത്തിലൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അന്ന് യഥാർത്ഥത്തില്‍ വിജയിക്കേണ്ടത് ശോഭയായിരുന്നു. പക്ഷെ അഖില്‍ മാരാർക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചിരുന്നത്. ശോഭ പൊടിക്ക് കുറയ്ക്കണമായിരുന്നു. ആദ്യം മുതല്‍ അവസാനം വരെ ഒറ്റക്ക് കളിച്ച വ്യക്തിയാണ് ശോഭ. അഖില്‍ മാരാർ അതില്‍ നിന്നത് വിഷ്ണുവിന്റേയും ഷിജുവിന്റെയും തണലിലായിരുന്നു.
ആദ്യ അമ്പത് ദിവസമൊക്കെ എന്തൊക്കെയായിരുന്നു അഖില്‍ മാരാർ കാണിച്ചത്. അസുഖം വന്ന് പുറത്ത് പോയി വന്നതിന് ശേഷം അഖില്‍ മാരാർ മാറിയത്. ആശുപത്രിയിലേക്ക് പോകുമ്പോള്‍ എന്തെങ്കിലുമൊക്കെ ക്ലൂ കിട്ടും. അഖില്‍ വിജയിച്ചതില്‍ സന്തോഷം. പക്ഷെ അദ്ദേഹത്തിന് പിന്തുണയുമായി ഇടവും വലവും ഷിജുവും വിഷ്ണുവും ഉണ്ടായിരുന്നു. എന്റെ കൂടെയൊക്കെ ആരായിരുന്നു ഉണ്ടായിരുന്നതെന്നും കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രജിത് കുമാർ പറയുന്നു
ഈ സീസണില്‍ ജിന്റോ വിജയിക്കില്ല. ജിന്റോയ്ക്ക് പിന്തുണയൊക്കെ ഉണ്ടാകും. എന്നാല്‍ വിജയിക്കാന്‍ പോകുന്നത് ജാസ്മിനായിരിക്കും. അവസാനത്തെ വോട്ടിങ് പാറ്റേണ്‍ എങ്ങനെ വരുമെന്ന് പറയാന്‍ പറ്റില്ല. ട്രെന്‍ഡ് എങ്ങനെയാണെന്നും അറിയില്ല. പലപ്പോഴും ജിന്റോയെ ഒതുക്കിയിട്ടുണ്ട്. എന്റെ ആഗ്രഹം ജിന്റോ വിജയിക്കണമെന്നാണ് പലിയിടത്തും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ അവന്‍ വിജയിക്കാനുള്ള സാധ്യത കുറവാണ്.ബിഗ് ബോസ് എന്ന ഷോയുടെ ക്വാളിറ്റി ഏറ്റവും കുറഞ്ഞ സീസണാണ് സീസണ്‍ 6. എന്നാല്‍ മത്സരാർത്ഥികളെല്ലാം ഏറെ മികച്ചവരാണ്. ആരേയും സുഖിപ്പിച്ച് പറയുന്നതല്ല. യാഥാർത്ഥത്തില്‍ വിന്നറാവേണ്ട മത്സരാർത്ഥി ഗബ്രിയായിരുന്നു. അവന്‍ ഒറ്റക്ക് കളിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു മത്സരാർത്ഥി അവിടെ വേറെയില്ല. ഗബ്രിക്ക് ഈ ഉടായിപ്പിന്റെ ഇടയില്‍ പോയി വീഴേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?
ഉടായിപ്പ് എന്ന് പറയുന്നത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ല. ഇത്തരം കോംമ്പോകളെയാണ്. അദ്ദേഹത്തിന് ഈ ഒരു തരത്തില്‍ പോകേണ്ട കാര്യമേയില്ലായിരുന്നു. ഒറ്റക്ക് നിന്നാല്‍ മതിയായിരുന്നു. എനിക്ക് അവനെ വലിയ ഇഷ്ടമാണ്. ഒറ്റക്ക് നിന്നിരുന്നെങ്കില്‍ ഫൈനലില്‍ എത്തിയേനെ. കോംമ്പോ കളിച്ചതോടെ നെഗറ്റീവുകള്‍ കൂടി. പിന്നെ എന്തൊക്കെ പറഞ്ഞാലും അതിനൊക്കെ ടിആർപി ഉണ്ടായിരുന്നുവെന്നും രജിത് കുമാർ പറയുന്നു.