ഭാഷാ ചാരുതയോടെ കവിതയിലും കഥയിലും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയും പ്രഭാഷകയുമാണ് ഷാമില ഷൂജ. നിരൂപണ രംഗത്ത് ഏറെ ശ്രദ്ധേയയാണ്. ചരിത്ര പ്രാധാന്യമുള്ള വിഴിഞ്ഞം സ്വദേശി .തിരുവനന്തപുരത്ത് പാച്ചല്ലൂർ താമസം. ആറ്റുകാൽ ഭക്തിഗാന സി.ഡി. അമ്മ മധുരം , ഡോക്യുമെൻ്ററികളിൽ ഗാനരചന , ആനുകാലികങ്ങളിലും ആകാശവാണിയിലും സാന്നിദ്ധ്യം. സ്നേഹച്ചിമിഴ് , ശാന്തിതീരം [ കവിതകൾ ] , കുരുവിക്കൂട് [ ബാല കവിതകൾ ] , അയ്യൻകാളി [ കുട്ടികൾക്കുള്ള ജീവചരിത്രം ] , ഇനിയുമൊരു കടം ,പാൽ ഞരമ്പുകൾ [ കഥാസമാഹാരം ] എന്നിവ കൃതികൾ. ജനതാ കവിതാ പുരസ്ക്കാരം , ഗുരു നിത്യചൈതന്യയതി പുരസ്കാരം , ആർഷഭാരത ട്രസ്റ്റ് പുരസ്ക്കാരം , സംസ്കാര സാഹിത്യ വേദി പ്രതിഭ പുരസ്കാരം , സിന്ദൂരം ചാരിറ്റി – എവർഗ്രീൻ സംയുക്ത പുരസ്ക്കാരം , വിതുരോദയം ധർമ്മശാസ്താ പുരസ്കാരം , സ്ത്രീധനരഹിത സമൂഹം പുരസ്ക്കാരം, കേന്ദ്ര സാഹിത്യ അക്കാഡമി നാരീ ചേതന ആദരം ,’ അമ്മയ്ക്കൊരുമ്മ [ വർക്കല ] പുരസ്കാരം , ഹരിത കേരളം ആദരം , ചങ്ങമ്പുഴ പുരസ്ക്കാരം ,പ്ലസൻ്റ് വിഷസ് സ്കൂൾ അമ്മയ്ക്കൊരുമ്മ [ പാലോട് ] പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ .സാഹിത്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം.