I

കല ദൈവീകമാണ്. അതുകൊണ്ട് തന്നെ കലയെ ഉപാസിക്കുന്നവർ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതിനുദാഹരണമാണ് ഈ കലാകാരി.
കലാമണ്ഡലം ഭവ്യാ വിജയൻ , നൃത്താധ്യാപികയാണ്.. തിരുവനന്തപുരം സ്വദേശിനിയായ ഭവ്യ ആറ്റിങ്ങൽ , ചിറയിൻകീഴ് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലും നൃത്ത പരിശീലനക്ലാസുകൾ നടത്തുന്നുണ്ട് .. നട്ടെല്ലിനെ ബാധിക്കുന്ന സ്കോളിയോസിസ് രോഗബാധിതയായ ഭവ്യ പത്തു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയായ ശേഷം , ശരീരത്തിൽ സ്പൈനൽ കോഡിനെ ഉറപ്പിച്ചു നിർത്തുന്ന കൃത്രിമ സജ്ജീകരണങ്ങളോടെ വിധിയോട് ആപൊരുതിത്തുടങ്ങി.. ശസ്ത്രക്രിയയ്ക്ക് ശേഷവും ആറു മാസത്തിനുള്ളിൽ നൃത്ത രംഗത്തേക്ക് മടങ്ങിയെത്തിയ ഭവ്യ ഏതൊരു വ്യക്തിത്വത്തിനും പ്രചോദനവും മാതൃകയുമാണ്. കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിൽ ഫെല്ലോഷിപ്പ് ആർട്ടിസ്റ്റാണ് നിലവിൽ ഭവ്യ !
ഒരു മഹാമാരിക്കു മുന്നിൽ വിറച്ചു നിൽക്കുന്ന ഈ ലോകത്തിൽ അതിജീവനത്തിന്റെ സന്ദേശവുമായി ഭവ്യ പുഞ്ചിരിക്കൂന്നു..

കലാമണ്ഡലം ഭവ്യ വിജയൻ