
പഠിപ്പിച്ച ഗുരുവേ നിനക്കീ പ്രണാമം !
മനമിടറാതെ കാലിടറാതെ ജീവിത യാത്രയിൽ
നേർവഴിക്കെന്നെ നയിച്ച ഗുരുവേ പ്രണാമം !
നന്മകൾ തിന്മകൾ മാടി വിളിക്കുന്ന കാലത്ത്
നന്മകളിലേക്കെത്തിച്ച ഗുരുവേ പ്രണാമം !
കടന്നു വന്ന വഴികളിൽ കിതച്ചിരുന്നപ്പോൾ
കൈപിടിച്ചെന്നെ ചേർത്തു നയിച്ച ഗുരുവേ പ്രണാമം !
ഇനിയുമവശേഷിക്കുന്ന ജീവിതയാത്രയിൽ കരുതി
വയ്ക്കാനുള്ള ഊർജ്ജമെന്നിൽ നിറച്ച ഗുരുവേ പ്രണാമം !
കടന്നു വന്ന വഴിത്താരകളിൽ വെളിച്ചമായി നേർവഴിക്കെന്നെ
നയിച്ചൊരെൻ വഴികാട്ടികൾ എൻ ഗുരുക്കന്മാർ !
ഓരോ മനസ്സിലും വെളിച്ചം വീശുന്ന
ഗുരുവെന്ന വാക്കിനർത്ഥമുണ്ടായിടട്ടെ
