സൂര്യകാന്തി നിൻ സ്നേഹദീപ്തമാം മുഖം കാണാൻ കൊതിപൂണ്ടല്ലോ നിത്യംപകലിൽ ഞാനെത്തുന്നു.ക്രൂരാന്ധകാരം നിന്നെഎന്നിൽ നിന്നൊളിക്കുമ്പോൾകദനം താങ്ങാതെ ഞാൻകടലിൽ മുഖം താഴ്ത്തുംഅലതൻ രവത്തിലോഎൻതേങ്ങലലിയുന്നുആരോരുമറിയാതെയെൻ മിഴി ചുവക്കുന്നുകദനം കനം തൂങ്ങുംകുങ്കുമ മിഴിയുമായ്ഉദയാംബരത്തിൽ ഞാൻനിനക്കായ് ഉദിക്കുന്നു.കുഞ്ഞിളം കാറ്റിൽ നീയുംമന്ദമായ് മുഖം പൊക്കിസുസ്മേരവദനയായ്എന്നെ നീ കടാക്ഷിക്കേസുസ്മിതേ കദനാഗ്നിമറന്നു ഞാനും പുലർവെട്ടമായ് ചിരിക്കുന്നുകനകോജ്ജ്വലനായി.ഉച്ചയ്ക്കു നിൻ മോഹനഗാത്രദർശനത്താലെസ്വച്ഛനായ് ചിരിച്ചുഞാനുജ്ജ്വലനായ്മിന്നുന്നു.സന്ധ്യയിൽ മിഴികൂമ്പിനീ വീണ്ടുമണയുമ്പോൾസന്താപം മുഴുത്തേല്ലോകടലിൽ ഞാനാഴുന്നു.ഇണയെ കാണാചക്രവാകത്തിൻ മനമാർന്നേകടലിൻ കയത്തിലെഇരുളിൽ ഞാൻ മേവുന്നു.ഇല്ലില്ല നീയില്ലാതെവാഴ് വില്ലെനിക്കീപാരിൽഎന്നുമെൻ മനക്കാമ്പിൽപൂക്കുക നീ സ്നേഹമേ … …ഗിരിഷ് കളത്തറ… Post navigation പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു.