തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയില്‍ നിന്ന് എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു. ടെക്നോപാര്‍ക്കില്‍ ഒഴിഞ്ഞ് കിടന്ന കണ്ടെയ്നറില്‍ നിന്ന് 80 ലിറ്റര്‍ ചാരായവും കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.