ഓണത്തോടനുബന്ധിച്ച് സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തിയിരുന്നു. അഞ്ചു മിനുട്ടിൽ കവിയാത്ത, എഡിറ്റു ചെയ്യാത്ത, സ്വന്തമോ അല്ലാത്തതോ ആയ ഒരു കവിത ചൊല്ലി വീഡിയോ അയച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത് . ധാരാളം മത്സരാർത്ഥികൾ കാവ്യമേളയിൽ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളായിട്ടാണ് കാവ്യമേള നടത്തിയത്. അതനുസരിച്ച് ആദ്യ റൗണ്ടിൽ നിന്നും ജഡ്ജിങ് പാനെലിന്റെ സഹായത്തോടെ പതിനൊന്ന് പേരെ അടുത്ത ഘട്ടത്തിലേക്കെത്തിച്ചു. ഏറ്റവും കൂടുതൽ വ്യൂവ്‌സും ലൈക്സും നേടുന്ന വ്യക്തികൾക്കാണ് വിജയിക്കാൻ സാധിക്കുക എന്നതായിരുന്നു ആ ഘട്ടത്തിന്റെ പ്രത്യേകത. എല്ലാവരും മത്സരബുദ്ധിയോടെ ആ ഘട്ടത്തെ നേരിട്ടു . അതിൽ ജോളിയും ജീവനും തമ്മിൽ വാശിയേറിയ മത്സരം തന്നെയായിരുന്നു. അവസാനം ലൈക്‌സോടെ ജീവൻ ഒന്നാം സ്ഥാനത്തെത്തി. പതിനായിരം രൂപയും മോമെന്റോയുമാണ് ജീവന് ലഭിക്കുക.
അവസാന നാഴിക വരേയ്ക്കും ഇഞ്ചോടിഞ്ച് പൊരുതി നിന്ന ജോളി ജോസ് രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അയ്യായിരം രൂപയും മോമെന്റോയുമാണ് ശ്രീമതി ജോളി ജോസിന് ലഭിക്കുന്നത്
. ഒട്ടും മോശമല്ലാത്ത മത്സരം കാഴ്ച വച്ച് ശ്രീമതി ത്രേസിയാമ്മ നാടാവള്ളിൽ മൂന്നാം സ്ഥാനത്തിന് അർഹയായി. ശ്രീമതി ത്രേസിയാമ്മയ്ക്ക് ഒരു പ്രോത്സാഹന സമ്മാനവും മോമെന്റോയും ലഭിക്കും. ആരോഗ്യപരമായ മത്സരബുദ്ധിയോടെ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ