ഒരു പകല്‍വെളിച്ചത്തില്‍ തുടങ്ങിയതാണീയാത്ര. അക്കങ്ങളും അക്ഷരങ്ങളും തിളങ്ങുന്ന തീവണ്ടിപ്പാളങ്ങള്‍ , മുകളിലൂടുരഞ്ഞു നീങ്ങുന്ന കനല്‍ തുപ്പുന്ന ശീല്‍ക്കാരങ്ങള്‍. വെന്തുപൊള്ളി കുടുന്ന ഹൃദയത്തില്‍ മഴചാറ്റല്‍ പോലും നീറ്റലുകള്‍ . നിഴലുകള്‍ മറയുമ്പോള്‍ തണുത്തകാറ്റാഞ്ഞു വീശും. ഒന്നു കുളിരാന്‍ കാത്തിരിക്കുന്ന കനലുകളില്‍ ചുംബിച്ച് നീണ്ട എരിച്ചില്‍ സമ്മാനിച്ച് അതും കടന്നുപോകും. മേഘങ്ങള്‍ ദൂരെ ചിറികോട്ടി പല പാഴ്വാക്കുകള്‍-ക്കര്‍ത്ഥമെറിയും. ഇവിടെ തനിച്ച് അക്ഷരങ്ങള്‍ , പൊള്ളലുകള്‍ക്കുമേല്‍ പൊള്ളലും, നീറ്റലുകള്‍ക്കുമേല്‍ നീറ്റലുകളും , ഏറ്റുവാങ്ങും ദ്രവിച്ചുപൊടിയുവോളം. അക്കങ്ങള്‍ മേഘനാദംകണക്ക് വിജയഭേരി മുഴക്കി ആര്‍ത്തുചിരിക്കും.!! ലൗലി നിസാർ പ്രവാസിയായ വീട്ടമ്മ. ഗായികയും ചിത്രകാരിയുമായ ലൗലി നിസാറിൻ്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതാറുണ്ട് ലൗലി നിസാർ . Post navigation സ്ഥിരയാത്രക്കാരുടെ വർദ്ധനവിലും ട്രെയിനുകളുടെ എണ്ണം കൂട്ടാതെ കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതെ റെയിൽവേ… ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്;