ഉടക്ക് റോസയെന്ന പേര് സ്വയമണിയുന്നതിനുംമുന്നേയവളങ്ങനാരുന്നു.ഇടത്തേകവിളത്തടിച്ചാല്വലത്തേ കരണത്തൊന്ന് പൊട്ടിക്കാൻ തിളപ്പ് വച്ചവള്മൗനമായിരിക്കേണ്ട മീറ്റിംഗുകളില്‍,ന്യായമല്ലാത്ത തീര്‍പ്പുകള്‍ കല്പ്പിക്കപ്പെടുമ്പോള്പല തെറികള്‍ ചുണ്ടിണകളിലമർത്തിപല്ലുകളില് കുരുക്കിചവയ്ക്കാതെ വിഴുങ്ങുന്നവള്‍.കറിയ്ക്കുപ്പില്ലപുളിയില്ലരുചിയില്ല തുടങ്ങിയ കടുത്ത ഫാസിസങ്ങളില്,അയാളുടെ കല്ലറയില്‍ കിടക്കുമമ്മയപ്പന്മാരെപലവുരു ചുണ്ടുകള്‍ പൂട്ടിഉപ്പില്ലാത്തപുളിയില്ലാത്തരുചിയില്ലാത്തകറികളൂട്ടി വിട്ടിട്ടുണ്ട്..അയാളുടെ,മുറുക്കി ചുവപ്പിച്ച് ചുവരില്‍ തെറിപ്പിച്ചജീവനറ്റ തെറികളെ പുച്ഛത്തോടെ നോക്കി നില്‍ക്കാറുണ്ട്.അയലത്തെ ദാവീദിന്റെഉടുമുണ്ടഴിക്കൽ ഷോയ്ക്ക്,നീണ്ടു വളഞ്ഞൊരു കത്രികയുംകയ്യില് ചോര പുരളാതിരിക്കാന്രണ്ട് കയ്യുറയും വാങ്ങണമെന്നവള്എന്നും കരുതാറുണ്ട്.പക്ഷേ,നാട്ടുകാരെല്ലാം പറയുന്നു.റോസയുണ്ടല്ലോ റോസഅവളെന്തടക്കോം ഒതുക്കോമുള്ളപെണ്ണാന്ന് !സത്യമായും എന്നോടയാള് പറഞ്ഞതാണ്.അയാളുടെ ഭാര്യ റോസ വായില്നാവില്ലാത്തവളാണെന്ന്.എന്തൊരു മറിമായമെന്തൊരുമറിമായം !!…. മഞ്ചുള മത്തായി മാലിദ്വീപിൽ അധ്യാപികയായ കൊല്ലം സ്വദേശിനി. സോഷ്യൽ മീഡിയയിലും, ഓൺലൈൻ പോർട്ടലുകളിലും കവിതകൾ എഴുതാറുണ്ട്. Post navigation ഹരിഹരസുതാമൃതം – ഭാഗം 2 (സുജ കോക്കാട് ) ഹരിഹരസുതാമൃതം – ഭാഗം 3 (സുജ കോക്കാട്)