വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവർ മനസിലാക്കണം. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കേണ്ടതുണ്ട്.
അക്കാര്യം ഉറപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയിൽ അംഗത്വം എടുക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.ചൈനയുടെ പെരുമാറ്റ രീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്.ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ചൈനയിൽ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായിൽ അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
spl thanks to KT