ലോകത്തെ ആകെമാനം ബാധിച്ചിരിക്കുന്ന കോവിഡ് ദുരന്തത്തിന്റെ ആകുലതകളും ദുരിതങ്ങളും സ്കോട്ടിഷ് മലയാളി സമൂഹത്തെയും ആഴത്തില്‍ ബാധിച്ചിരിക്കുകയാണ്.
ഓര്‍ക്കാപ്പുറത്ത് ജോലി നഷ്ട്ടപ്പെട്ടവരും,താമസസ്ഥലത്തു നിന്നു മാറേണ്ടി വന്നവരുമൊക്കെയായി പ്രതിസന്ധിയുടെ ആഘാതമേറെയാണ്. കൊറോണയുടെ അനിശ്ചിതത്വം ഏറ്റവും ബാധിച്ചിരിക്കുന്നത് എഡിന്ബ്രായിലെ വിദ്യാര്‍ഥി സമൂഹത്തെയാണ്.
രാജ്യം ലോക്ക്ഡൌണായത്തോടെ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥി സമൂഹത്തിലെ പലരുടെയും അവസ്ഥ വളരെ മോശമായി കൊണ്ടിരിക്കുകയാണ്.ആവശ്യവസ്തുക്കള്‍ വാങ്ങാനോ , മറ്റു കാര്യങ്ങള്‍ നടത്താനോവുള്ള സാമ്പത്തികമില്ലാതെ പലരും താമസസ്ഥലത്ത് പെട്ടിരിക്കുകയാണ്.അസംഘടിതരായതു കൊണ്ടും,സ്ഥിരം തൊഴിലാളികള്‍ അല്ലാത്തതു കൊണ്ടും ഗവണ്മെന്റിന്റെ ആനുകൂല്യങ്ങളോ മറ്റ് സഹായങ്ങള്‍ക്കോ ഉള്ള സാധ്യതയുമില്ല.
ഇങ്ങനൊരു പ്രതിസന്ധിഘട്ടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കൊരു കരുതലും കൈത്താങ്ങുമാവേണ്ടത് നമ്മുടെ കടമയാണ്.സഹായങ്ങള്‍ എത്തിക്കാന്‍ താത്പര്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
ബിനു കോശി – 07786291592
രഞ്ജു – 07727192181
സാബു ജോസഫ് – 07532164565
അയ്യപ്പന് – 07787490799