കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൊട്ടാരക്കര ക്ഷേത്രം – കൊല്ലൂർ മൂകാംബിക ക്ഷേത്രം സൂപ്പർ ഡിലക്സ് ബസ്സ് സർവ്വീസ് 22/11/2020 ഞായറാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുകയാണ്. ലോക്ഡൗണിനു ശേഷം കൊട്ടാരക്കര നിന്നും ആദ്യമായാണ് മലബാർ മേഖല കടന്ന് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് , കണ്ണൂർ, കാസർഗോഡ്, മംഗലാപുരം, ഉടുപ്പി, മണിപ്പാൽ എന്നിവിടങ്ങളിലേയ്ക്കുള്ള സ്ഥിരം യാത്രക്കാർക്കും ഈ സർവ്വീസ് വളരെ പ്രയോജനകരമായിരിക്കും. രാത്രി എട്ടുമണിക്ക് കൊട്ടാരക്കര നിന്നും ആരംഭിക്കുന്ന സർവ്വീസ് വെളുപ്പിന് ഒരു മണിക്ക് തൃശൂരും രാവിലെ 3.20 ന് കോഴിക്കോടും രാവിലെ 05.30 ന് കണ്ണൂരും കാസർഗോഡ് രാവിലെ 0800 മണിക്കും എത്തും . മൂകാംബികയിൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിക്ക് എത്തുന്ന ബസ്സ് രാത്രി 9.10 ന് മൂകാംബിക നിന്നും തിരിച്ച് രാത്രി ഒരു മണിക്ക് കാസർഗോഡ് 3.10 ന് കണ്ണൂർ 0520 ന് കോഴിക്കോട് 08.20 ന് തൃശൂർ വഴി ഉച്ചയ്ക്ക് 1.00 മണിക്ക് കൊട്ടാരക്കര തിരികെയെത്തും കൊട്ടാരക്കര നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾതൃശൂർ: 311 രൂപകോഴിക്കോട് : 471 രൂപകണ്ണൂർ: 591 രൂപകാസർഗോഡ് : 721 രൂപമംഗലാപുരം: 791 രൂപഉടുപ്പി : 879 രൂപമൂകാംബികാ ക്ഷേത്രം: 997 രൂപ.ടിക്കറ്റുകൾ www.online.keralartc.com എന്ന സൈറ്റുവഴി യും ente ksrtc എന്ന മെബൈൽ ആപ് വഴിയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
spl thanks to fb ksrtc ktr