
ഗോപികമാരുടെ മായക്കണ്ണാ
മുരളികയൂതി മായകൾ കാട്ടി
മനതാരിൽ നീ നിറയുന്നു
എൻ ഹൃദയത്തിൽ നൃത്തമാടുന്നു.
വാകച്ചാർത്തു തൊഴുതു ഞാൻ നിന്നപ്പോൾ
വാതിൽ പഴുതിലൂടെ നോക്കിയില്ലേ നീ
കള്ളക്കണ്ണടച്ചെന്നെ വിളിച്ചില്ലേ നിന്‍റെ
മാറിലായ് മയങ്ങുവാൻ ക്ഷണിച്ചില്ലേ.
(ഗോപീകൃഷ്ണ )
ഓട്ടുരുളികയിൽ നിന്‍റെ വികൃതികൾ കാണുവാൻ
കുന്നിക്കുരു മണികൾ നിറച്ചില്ലേ
അതിലെൻറെ പേരു ഞാൻ എഴുതിയില്ലേ
നിന്‍റെ കാതിലെൻ നാമം കൊഞ്ചി ചൊല്ലിയില്ലേ.
(ഗോപി കൃഷ്ണ )
കണിക്കൊന്ന പൂത്തപ്പോൽഗോപികയായി ഞാൻ
പൊൻകണിയായി നീ നിന്ന നേരം
നൈവേദ്യമായെന്റെ പ്രേമം ഞാൻ നൽകുന്നു
സ്വീകരിക്കു ദേവാ അനുരാഗമായ്.
(ഗോപീകൃഷ്ണ ).
