*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

കുരുട്ടു ബുദ്ധിയിലൂടെ തന്റെ രാജമോഹം എങ്ങനെയെങ്കിലും സാദ്ധ്യമാക്കണമെന്നുറച്ച്, രാജരാജനാണ് പന്തള രാജ്യത്തിന്റെ യഥാർത്ഥ അവകാശിയെന്നും, അതിനാൽ മണികണ്ഠനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയാണ്വേണ്ടതെന്ന്  പറഞ്ഞ് മന്ത്രി രാജ്ഞിയുടെ സഹായം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അതിനുവേണ്ടി അതി കഠിനമായ തലവേദന അഭിനയിച്ചു കിടന്നാൽ മതിയെന്ന കുടില തന്ത്രവും മന്ത്രി രാജ്ഞിയ്ക്ക് ഉപദേശിച്ചു കൊടുത്തു.  കൊട്ടാര വൈദ്യനെക്കൊണ്ട് പുലിപ്പാൽ മാത്രമേ ഇതിനു പരിഹാരമായുള്ളൂവെന്ന് രാജാവിനോട്പറയിക്കുകയും ചെയ്തു. പന്തള രാജ്യത്തി ലുള്ള ഒരാളുംഈ ദൗത്യം ഏറ്റെടുക്കാൻ ധൈര്യപ്പെട്ടില്ല. അപ്പോൾ കുമാരൻ മുന്നിൽ വരുകയും അമ്മയുടെ ജീവൻ രക്ഷിക്കേണ്ടത്  മകന്റെ പ്രധാന ധർമ്മമാണെന്ന്പറഞ്ഞുകൊണ്ട്  മണികണ്ഠൻ  പുലിപ്പാലിനുവേണ്ടി കാട്ടിലേയ്ക്ക് പോകാൻ തയ്യാറായി. 
മണികണ്ഠനോട്  മനുഷ്യനായി ജനിച്ച ഒരാളെക്കൊണ്ടും കഴിയാത്ത കാര്യമാണിത്.  ബാലനായ നിന്നെ കാട്ടിലയയ്ക്കാൻ നാം തയ്യാറല്ലെന്നും  പറഞ്ഞു മനസ്സിലാക്കാൻ രാജാവ് ശ്രമിച്ചെങ്കിലും; പിതാവിനോട് പുഞ്ചിരിയോടെ കുമാരൻ ഇപ്രകാരം പറഞ്ഞു 
ഞാൻ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഞാൻ തന്നെ ചെയ്തു തീർക്കണം. ഞാൻ കാരണം സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കാതെ നിവൃത്തിയില്ല.അതുകൊണ്ട് യാതൊരു വിധത്തിലുള്ള വ്യാകുലതയുമില്ലാതെ നമുക്ക് ധൈര്യമായി യാത്രാനുമതി നൽകിയാലുമെന്ന മണികണ്ഠന്റെ വാക്കുകൾ കേട്ട് ദു:ഖത്തോടെയും മനസില്ലാമനസോടെയുമാണെങ്കിലും;  പിതാവ് കുമാരന്സൈന്യസമേതം വനത്തിലേയ്ക്ക്പുറപ്പെടുന്നതിനുള്ള  അനുവാദം നൽകി.
ധാരാളം ആളുകളെ കണ്ടാൽ മൃഗങ്ങൾ നാലുപാടും ചാടിപ്പോകുമെന്നും അതിനാൽ  സൈന്യത്തെ അയയ്ക്കേണ്ടതില്ലെന്നും; ഭയാശങ്കകൾ വെടിഞ്ഞ്  യാത്ര സഫലമാകുവാൻഅനുഗ്രഹിച്ചാലും. ഒരാപത്തും കൂടാതെ ദൗത്യം പൂർത്തിയാക്കി തിരിച്ചു വരാമെന്ന് മണികണ്ഠൻ പറഞ്ഞു.അപ്പോൾ മഹാരാജാവ് മഹാദേവനെ ധ്യാനിച്ച് മൂന്നു കണ്ണുള്ള നാളികേരം ഭാണ്ഡത്തിലാക്കി കയ്യിൽ കൊടുത്തു. ഇതു കൂടെ കൂട്ടിയാൽ ഭഗവാന്റെ അനുഗ്രഹമുണ്ടാകുമെന്ന് പറഞ്ഞുകൊണ്ട്,  കുമാരനെ അനുഗ്രഹിച്ചു യാത്രയാക്കി
ഒരു കെട്ടിൽ നാളികേരവും, മറുകെട്ടിൽ ഭക്ഷണ പദാർത്ഥങ്ങളുമെടുത്ത് ഇരുമുടിക്കെട്ടാക്കി ശിരസ്സിൽ വെച്ച് ചാപബാണങ്ങളോടെ മണികണ്ഠൻ വനത്തിലേയ്ക്ക് പുറപ്പെട്ടു.  *സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*