ഒറ്റത്തടിയിൽ പണിത കൊച്ചുകട്ടിലിൽ അവൾ അവനോടൊട്ടി ഉറകൂടിയ തൈരുപോൽ ദാമ്പത്യാരംഭം കട്ടിലിൽ കാലിൽ പട്ടിക്കുട്ടിയും അടിയിൽ കുത്തിമറിയും പൂച്ചക്കുട്ടിയും ഒളിച്ചു നോക്കുന്ന നക്ഷത്രപ്പെൺകൊടികളും അവരുടെ രാവിന് വെണ്മ തൂവി . വീടിന് ചിറക് വയ്ക്കണമെന്നും കട്ടിലിന് മുറിയോളം വലുപ്പം വയ്ക്കണമെന്നും കൊതിച്ചു അവൾ വീടിരുന്നിടത്തിപ്പോൾ കൂറ്റൻ എടുപ്പ് മട്ടുപ്പാവിൽ വൈദ്യുത നക്ഷത്രങ്ങൾ തുറസ്സില്ലാമുറിയിൽ കൃത്രിമ കുളിരിൻ മുരളൽ താഴെ ടൈൽസ് മുറ്റം അറ്റാച്ച്ഡ് പട്ടിക്കൂട്. കളിമറന്ന പട്ടി. വീടിനുള്ളിൽ ഭാഷ വറ്റി.` പലതടിക്കട്ടിലായി വീതി കൂടി. അവർ അറ്റങ്ങളിലായി. വെണ്ണയും മോരും. അതേന്ന് , വെണ്ണയവൻ ! പരസ്പരം ഇഷ്ടനിറവും ഇഷ്ടഭക്ഷണവും മറന്നു. എന്നാണാ ഒറ്റത്തടിക്കട്ടിൽ തകർത്തതെന്ന് അവർ ഓർത്തതേയില്ല. ജിഷ കാർത്തിക കവി, അദ്ധ്യാപിക. Post navigation ഹരിഹരസുതാമൃതം – ഭാഗം 16 (സുജ കോക്കാട്) ലോകത്തിന്റെ സ്പന്ദനങ്ങളെ തൊട്ടെടുക്കാൻ നിങ്ങൾ തയ്യാറാണോ ?????