ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അതിഥിയാകും. ബോറിസ് ജോണ്സണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഡൊമിനിക് റാബ് ഇക്കാര്യം അറിയിച്ചത്. ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.