*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
നൂറ്റിയെട്ടു ശാസ്താ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ മനക്കൊടി ശാസ്താക്ഷേത്രം കായൽതീരത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദർശനമായി സ്വയംഭൂവായിട്ടാണ് ഭഗവാൻ ഇവിടെ നിലകൊള്ളുന്നത്.
ക്ഷേത്രത്തിലേയ്ക്ക് കായൽ സ്പർശമുണ്ടാകുന്ന സമയത്തു മാത്രമേ ഇവിടെ ആറാട്ടു നടത്താറുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. എന്നാൽ മകരമാസത്തിലെ ഉത്രം നക്ഷത്രത്തിൽ കൊടിയേറുന്നതോടെ എട്ടു ദിവസത്തെ ഉത്സവം ക്ഷേത്രത്തിൽ നടത്തപ്പെടുന്നുണ്ട്.
പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്തുള്ള നിളാനദിയുടെ തീരത്ത് പ്രഭാ സത്യകാ സമേതനായിട്ടാണ് ശാസ്താപ്രതിഷ്ഠ നടത്തിയിട്ടുള്ളത്. നൂറ്റിയെട്ട് ശാസ്താ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ ഇവിടെ സന്താന ലബ്ധിക്കുവേണ്ടി നടത്തപ്പെടുന്ന തീയാട്ടും പൂമൂടലും പ്രധാനപ്പെട്ട വഴിപാടുകളാണ്.അനവധി ഭക്തജനങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹത്താൽ സംതൃപ്തരായിട്ടുണ്ട്.മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ കൊടിയേറി പത്തുദിവസത്തെ ഉത്സവം ഗംഭീരമായിട്ടാണ് ഇവിടെ ആഘോഷിച്ചു പോരുന്നത്. ശാസ്താവിനോടൊപ്പം; ദേവി, വിഷ്ണു, മഹാഗണപതി എന്നീ ഉപദേവതകളേയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….