ഇന്നു മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. തൂവെള്ള വസ്ത്രമണിഞ്ഞു മാനവരാശിയെ ശുശ്രുഷിക്കാനായി ദൈവം അയച്ച മാലാഖമാർക്കായി ഒരുദിനം എന്നൊക്കെ കാല്പ്പനിക ആയി പറയാമെങ്കിലും കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചു കുലുക്കി അതിന്റ സംഹാര താണ്ടവം രണ്ടാം വർഷത്തിലേക്കും, രണ്ടാം താരംഗത്തിലേക്കും കടക്കുന്ന ഈ അവസരത്തിൽ ഈ വർഷത്തെ നഴ്സസ് ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഒരു പക്ഷെ നേഴ്സ് മാർ ഇത്രയും വെല്ലുവിളികൾ നേരിട്ട മറ്റൊരു സാഹചര്യം ഉണ്ടായിട്ടുണ്ടാകില്ല.
കോവിഡിന് എതിരെയുള്ള മുന്നണി പോരാളികളിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നവരാണ് നേഴ്സ്മാർ. ആരോഗ്യവും ജീവനും പണയം വെച്ച് ഈ മഹാമാരിയെ നേരിടുന്നവർ. ആധുനിക നഴ്സിംഗിന്റ ശില്പി എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗ്ഗെലിന്റ ജന്മദിനമായ മെയ് പത്രാണ്ടാം തിയ്യതിയാണ് അന്തരാഷ്ട്ര നഴ്സിംഗ് ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നത്. വളരെ ഉയർന്ന സമ്പത്തിക ചുറ്റുപടിൽ ജനിച്ചു വളർന്ന മിസ്സ് നൈറ്റിങ്ഗേൽ, അക്കാലത്ത് സഹജീവികളോടും രോഗികളോടും, മുറിവേറ്റവരോടും കാണിച്ച കരുണ ഒന്ന് കൊണ്ട് മാത്രം ആതുരശുശ്രുഷ രംഗത്തിറങ്ങിയ വ്യക്തിയായിരുന്നു..
2021 ലെ നഴ്സസ് ദിനത്തിന്റ മുദ്രവാക്യം nurses a voice to lead – a vision for future health care എന്നാണ്. കോവിഡ് മഹാമാരി നേഴ്സ്മാരുടേയും മറ്റു ആരോഗ്യ പ്രവർത്തകരുടേയും ആരോഗ്യത്തിനും, ജീവനും ഭീഷണി തന്നെ ആണ്. എന്നിരുന്നാലും അവ പൊരുതുക തന്നെ ചെയ്യും
കഥകളിൽ കേട്ടിട്ടുള്ള മലാഖമാരെ ഒരിക്കലെങ്കിലും നേരിൽ കണ്ടിട്ടുണ്ടെങ്കിൽ അത് നഴ്സിന്റെ രൂപത്തിലായിരിക്കും, സാന്ത്വനവും സ്നേഹവും പരിചരണവുമായി കണ്മുന്നിൽ അവതരിക്കുന്ന ഭൂമിയിലെ മലാഖമാർക്ക് trulies team ന്റ ഹൃദയo നിറഞ്ഞ ആശംസകൾ.