https://youtu.be/5I0MGfN9rX0

പല ചാനലുകളിലെയും കഴിഞ്ഞ ദിവസത്തെ അന്തിചർച്ച ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തില്‍ കിടത്തിയിരുന്ന സുരേഷ് കുമാര്‍ തിങ്കളാഴ്ച രാവിലെ മരിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ഗുരുതര പരാതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉയർന്നു വന്നത്….വീഴ്ചകളും പരാതികളും പതിവായിട്ടും നടപടികള്‍ അന്വേഷണങ്ങളിലും വിശദീകരണങ്ങളിലുo മാത്രമായി ഒതുങ്ങുന്നു അല്ല ഒതുക്കുന്നു എന്നു വേണം പറയാൻ…. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ ആരോഗ്യമന്ത്രി ഇടപെട്ട് റിപ്പോര്‍ട്ട് തേടുമെങ്കിലും തുടര്‍നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല.

അടുത്തകാലത്തുണ്ടായ മൂന്നാമത്തെ വീഴ്ചയാണ് ഞായറാഴ്ചയുണ്ടായ അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങാന്‍ വൈകിയ സംഭവം. വാതിലിനിടയില്‍ വിരല്‍ കുടുങ്ങി മെഡിക്കല്‍ കോളേജിലെത്തിച്ച അസം സ്വദേശിയായ മൂന്നുവസ്സുകാരിയുടെ ശസ്ത്രക്രിയ 36 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ നടപടികളൊന്നുമായില്ല. മേയ് 27-ന് നടന്ന സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച വന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല.

ഒരാഴ്ച മുന്‍പ് ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരനെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും പരാതിയുണ്ടായി. വീല്‍ച്ചെയറിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിലും മന്ത്രി വിശദീകരണം തേടിയിരുന്നു. എന്നിട്ട് എന്തു സംഭവിച്ചു ഒന്നും സംഭവിച്ചില്ല…. നമ്മുടെ ആരോഗ്യ മന്ത്രിക്കോ അവരുടെ വാക്കുകൾക്കോ യാതൊരു വിലയും നൽകാത്ത കുറേ അധികം ഡോക്ടർ സാറുമ്മാരാണ് അവിടെ ഉള്ളത്… നമ്മുടെ മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നു നൽകിയതിൽ പകുതി പരിഗണന പോലും പുതിയ മന്ത്രി ക്കു ലഭിക്കുന്നില്ല എന്നു തന്നെ പറയേണ്ടി ഇരിക്കുന്നു….

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്ക് മൃതസഞ്ജീവനിയില്‍നിന്ന് വൃക്ക അനുവദിച്ചതിനെത്തുടര്‍ന്ന് സ്വീകര്‍ത്താക്കളായി ആറുരോഗികളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തിരഞ്ഞെടുത്തിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെതന്നെ സുരേഷ് കുമാറിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജിലെത്തിച്ചത്. വിദഗ്ധപരിശോധനകള്‍ക്കുശേഷം ഉച്ചയോടെ വൃക്കവെച്ചുപിടിപ്പിക്കുന്നതിന് അവരെ തിരഞ്ഞെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും പറഞ്ഞതിലും ഒരുമണിക്കൂർ മുൻപ് തന്നെ ആംബുലൻസ് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തി. എന്നാൽ അവിടെ നിന്നും വൃക്ക ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാനെടുത്തത് പത്ത് മിനിട്ടാണ്. ആശുപത്രിക്കു സമീപത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വൃക്ക ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാന്‍ ഡോക്ടര്‍മാരെ സഹായിച്ചത്.

വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ തടസ്സങ്ങളില്ലാതെ വൃക്ക ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളൊന്നും തന്നെ നടന്നില്ല…സെക്യൂരിറ്റി വിഭാഗം വിവരമറിഞ്ഞില്ല… അല്ലാത്ത സമയം രോഗികളുടെ കൂട്ടിരുപ്പു കാരുടെ നെഞ്ചത്ത് കയറാൻ കാണിക്കുന്ന വെപ്രാളം ഇത്തരം കാര്യത്തിന് കാണിക്കാറില്ല എന്നു തോന്നുന്നു….

വൃക്ക ആംബുലന്‍സില്‍നിന്ന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് എത്തിക്കാന്‍ സഹായിച്ചത് ആംബുലന്‍സ് ജീവനക്കാരാണ്….ലിഫ്റ്റ് സജ്ജമല്ലാത്തതിനാല്‍ വൃക്കയുമായി ഓപ്പറേഷന്‍ തിയേറ്ററിലെത്താന്‍ വേണ്ടിവന്നത് പത്ത് മിനിട്ട്…….

ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെത്തിയപ്പോള്‍ കണ്ടത് പൂട്ടിയ തിയേറ്റര്‍…….

നെഫ്രോളജി, യൂറോളജി വിഭാഗം തമ്മില്‍ ആശയവിനിയം നടന്നില്ല………………

ഇരുവിഭാഗത്തിലെയും തലവന്മാര്‍ ആ സമയം ആശുപത്രിയിലുണ്ടായിരുന്നില്ല…

പിന്നെ ഇന്നത്തെ കാലമെന്ന് പറഞ്ഞാൽ വാതി പ്രതി ആകുന്ന കാലമാ…..അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരേ പരാതികൊടുത്തിരിക്കുകയാണ് മെഡിക്കല്‍കോളേജ് അധികൃതര്‍.എന്തിനാണെന്നോ???എറണാകുളത്തുനിന്ന് വൃക്കയുമായി വന്ന ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെത്തിയപ്പോള്‍ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്കു പോയത് ആശയക്കുഴപ്പമുണ്ടാക്കി അത്രേ 🤣🤣🤣🤣.ഈ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് നമ്മുടെ മന്ത്രി വീണാജോര്‍ജും പറഞ്ഞിരുന്നു.ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് അലക്ഷ്യമായി ഇക്കാര്യം കൈകാര്യം ചെയ്തത് എന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ആരോപണം.അതേസമയം വൃക്കമാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്…..