ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ സിനിമ വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. തൊട്ടു പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ കഥാപാത്രം ബി ഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്.രൺവീർ ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ . എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയ സൂപ്പർ ഹീറോയെ ബി ഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക….ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് അറിയാൻ കഴിഞ്ഞത്.. തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ദൂരദര്‍ശനില്‍ ‘ശക്തിമാൻ’ സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്‍തത്. കുട്ടികളായിരുന്നു ‘ശക്തിമാൻ’ സീരിയലിന്റെ ആരാധകര്‍. അടുത്തിടെ മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നല്‍ മുരളി’ വൻ വിജയമായിരുന്നു.