കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന് (62) അന്തരിച്ചു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം സംഭവിച്ചത്.കുണ്ടറ പേരൂര്‍ സ്വദേശിയായ പ്രതാപവര്‍മ തമ്പാന് ചാത്തന്നൂര്‍ മുന്‍ എംഎല്‍എയാണ്. 2012-2014 കാലത്ത് ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു. ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.