തിരുവനന്തപുരം: അന്തര്‍ ദേശീയ അംഗീകാരത്തില്‍ തിളങ്ങി കേരളത്തിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻ. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിന് ലഭിച്ചു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. എത്നിക്ക് ക്യൂസീൻ , എക്സ്പീരിയൻഷ്യല്‍ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പിലാക്കിയത്.
ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിൻ്റെ ഖ്യാതി ഉയര്‍ത്തുമെന്നും കൂടുതല്‍ അനുഭവേദ്യ ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ അവാര്‍ഡാണിത്.