ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചിരുന്നു. നിരവധി അവസരം നല്‍കിയിട്ടും സമയപരിധിക്ക് മുമ്ബ് ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകളാണ് നിര്‍ജ്ജീവമാക്കിയത്. ഇന്ത്യയില്‍ 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളില്‍ 57.25 കോടി പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1000 രൂപ പിഴ നല്കി പാന്‍ പുതുക്കിയെടുക്കാം. ഇനി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ളത് 11.5 കോടി ആളുകളാണ്. നിര്‍ജീവമായ പാനുകളുടെ അടിസ്ഥാനത്തില്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139അഅ പ്രകാരം, 2017 ജൂലൈ 1-ാം തീയതി വരെ ഒരു പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിക്കും ആധാര്‍ നമ്ബര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കും ആധാര്‍ നമ്ബര്‍ നിശ്ചിത ഫോമില്‍ അറിയിക്കണം. അതേസമയം, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ആധാര്‍ രേഖകള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി യുഐഡിഎഐ 2023 സെപ്റ്റംബര്‍ 14 മുതല്‍ 2023 ഡിസംബര്‍ 14 വരെ 3 മാസം നീട്ടി. ഇതുകൂടാതെ, ഏറ്റവും പുതിയ വിവരങ്ങള്‍ക്കൊപ്പം വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ 10 വര്‍ഷത്തെ കാര്‍ഡ് ഉടമകളോടും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. പേര്, വിലാസം, വിവാഹം അല്ലെങ്കില്‍ മരണമുണ്ടായാല്‍ ബന്ധുക്കളുടെ വിശദാംശങ്ങള്‍, തുടങ്ങിയവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.