രണ്ടു രാജ്യങ്ങളിലിരുന്ന് രണ്ടു വ്യക്തികൾ ചേർന്നെഴുതിയ നോവൽ.വർഷങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒരു അത്ഭുത സൃഷ്ടി തന്നെയാണ് ശ്രീ. രഞ്ജു കിളിമാനൂറും ശ്രീ. ലിജിൻ ജോണും ചേർന്നെഴുതിയ ബി. സി. 261.തിരുവനന്തപുരം സ്വദേശി രഞ്ജുവും, തൃശ്ശൂർ സ്വദേശിയും നിലവിൽ അബുദാബി നിവാസിയുമായ ലിജിൻ ജോണും തൂലികയിലൂടെ ഒന്നിച്ചപ്പോൾ പിറവികൊണ്ടത് ഒരു വിസ്മയം തന്നെയാണെന്ന് നിസംശയം പറയാം.
ടൈം ട്രാവൽ വളരെ സൂക്ഷ്മമായി നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു..രണ്ടായിരം വർഷം മുന്നേ കലിംഗ യുദ്ധ കാലത്ത് ആരംഭിച്ച് വർത്തമാന കാലത്തെ ഒരു കൊലപാതക പരമ്പരയിൽ എത്തിപ്പെട്ടു നിൽക്കുന്ന നോവൽ ബിഗ് സ്ക്രീനിലൂടെ ഇനിയും ചരിത്രത്തിന്റെ ഭാഗമാകും എന്നതിൽ സംശയമില്ല.
ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ, ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്നിവയാണു രഞ്ജുവിന്റെ പ്രസിദ്ധീകരിച്ച നോവലുകൾ.ബ്ലഡ് മണി, നെഗറ്റീവ് എന്നീ പുസ്തകങ്ങൾ ലിജിൻ പുറത്തിറക്കി.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.പ്രസിദ്ധീകരിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം പതിപ്പിലേക്കെത്തി എന്നൊരു പ്രത്യേകതയും ഈ നോവലിനുണ്ട്.
അവതരണം: ആര്യ ദാസ്