ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്കാലമായതിനാല് സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്.ഇണചേരല്‍കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്നുമാത്രമല്ല പതിവിലധികം അക്രമസ്വഭാവവുമുണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂര്‍ഖൻ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. അണലി ഈ സമയത്ത് പകലും ഇറങ്ങും. കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷംകൂടിയ വെള്ളിക്കെട്ടനാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. രാജവെന്പാലയുമുണ്ട്.
പെണ്പാമ്ബുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍പാമ്ബുകള്‍ അവയെ തേടിയിറങ്ങും. വീടിനോടുചേര്‍ന്നുള്ള പൊത്തുകളില്‍ പെണ്പാന്പുകളുണ്ടെങ്കില് ഇങ്ങനെ അവയെത്തേടി പലയിടത്തുനിന്നും ആണ്‍പാമ്ബുകള്‍ എത്തിച്ചേരും. അവിടെ ഇണചേരല്‍ അവകാശത്തിനായുള്ള പോരും നടക്കും. ഇപ്പോള്‍ ഒരു പാന്പിനെ കാണുന്നിടത്ത് ഒന്നിലധികം പാന്പുകള്‍ക്ക് സാധ്യതയുണ്ട്. രാജവെമ്ബാലകള്‍ ഒരുവനപ്രദേശത്തുനിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസമേഖലകളിലൂടെ കടന്നുപോകാറുണ്ട്.