രോഗപ്രതിരോധശേഷി കൂട്ടാനും ശാരീരിക വളര്‍ച്ച, ദഹനപ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സിങ്ക് കൂടിയേ തീരൂ.തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനും മെറ്റബോളിസം കൂട്ടാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രയോജനം ചെയ്യും.ഇതോടൊപ്പം തലമുടി ആരോഗ്യം സംരംക്ഷിക്കാനും മുടി കൊഴിച്ചില്‍ തടയാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍ ദഹനം മോശമാകുകയും മുറിവ് ഉണങ്ങാൻ വൈകുകയും ചെയ്യും. കൂടാതെ തലമുടി കൊഴിച്ചില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സംഭവിക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.പാല്, ചീസ്, തൈര് തുടങ്ങിയ പാലുത്പ്പന്നങ്ങള്‍ സിങ്കിന്റെ സ്രോതസ്സാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പയറുവര്‍ഗങ്ങളിലും വലിയ അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. നിലക്കടല, വെള്ളക്കടല, ബീൻസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ചിക്കൻ, ബീഫ് തുടങ്ങിയ മാംസാഹാരങ്ങള്‍. ഇവ കഴിക്കുന്നത് സിങ്കിന്റെ കുറവ് നികത്തും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും പതിവാക്കാം.സിങ്കിന്റെ കലവറയാണ് നട്ട്സുകളും വിത്തുകളും. ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു തുടങ്ങിയ നട്സുകളും വിത്തുകളും കഴിക്കുന്നതും നല്ലതാണ്. സിങ്ക് ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഗുണം ചെയ്യും.അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കുന്നത് നല്ലതാണ് .ഇവയില്‍ നല്ലൊരളവില്‍ സിങ്കുണ്ട്.